കെ എം അക് ബര്‍
ഇരിങ്ങാലക്കുട, തൃശൂര്‍ വെസ്റ്, മാള, കൊടുങ്ങല്ലൂര്‍ മുന്നില്‍
ഗുരുവായൂര്‍ : കൌമാര കലാചാരുതയ്ക്ക് ഗുരുപവനപുരിയിലെ വേദികളില്‍ ഏഴഴകിന്റെ പൂര്‍ണത. സര്‍ഗവൈഭവത്തിന്റെ പകര്‍ന്നാട്ടം രണ്ടു ദിനം പിന്നിട്ടപ്പോള്‍ മത്സാരാര്‍ഥികള്‍ക്ക് കണ്ണീരും ചിരിയും. പുതുമയുടെ ഇടംതേടി വിധികര്‍ത്താക്കളും കലയുടെ സൌകുമാര്യം കൊതിച്ച് കാണികളും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇരിങ്ങാലക്കുട സബ് ജില്ല 211 പോയന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 202 പോയന്റ് നേടി മാള സബ്ജില്ല രണ്ടും കുന്നംകുളം സബ്ജില്ല 199 പോയന്റ് നേടി മൂന്നും സ്ഥാത്തുണ്ട്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃശൂര്‍ വെസ്റും മാളയും 193 പോയന്റ് വീതം പങ്കിട്ട് ഒന്നാം സ്ഥാത്ത് തുടരുകയാണ്. ഇരിങ്ങാലക്കുടക്കാണ് രണ്ടാം സ്ഥാനം . 189 പോയന്റ്. ചേര്‍പ്പും ചാലക്കുടിയും 187 പോയന്റ് നേടി മൂന്നാം സ്ഥാനത്തുണ്ട്. യു.പി വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍ 111 പോയന്റ് നെടി ഒന്നാം സ്ഥാനത്താണ്. മുല്ലശേരിക്കാണ് രണ്ടാം സ്ഥാനം 103 പോയന്റ്. 99 പോയന്റ് നേടിയ ചേര്‍പ്പ് മൂന്നാം സ്ഥാനത്തുണ്ട്.
ഇന്നലെ ഒന്നാം വേദിയില്‍ നാടോടിന്രിത്തവും രണ്ടില്‍ ഭരതാട്യവും തുടങ്ങിയതോടെ കലോത്സവ നഗരി ജനനിബിഡമായി. നാട്യരസങ്ങളും ഭാവമുഹൂര്‍ത്തങ്ങളും വേദികളില്‍ ഇടതടവില്ലാതെ ഇതള്‍വിരിഞ്ഞ് ആസ്വാദര്‍ക്ക് വിരുന്നൊരുക്കുകയായിരുന്നു. മൂന്നാം വേദിയിലെ മിമിക്രി സദസ്യരെ ഇരുത്തി കരയിപ്പിച്ചപ്പോള്‍ സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ ചാരുതയോടെ അവതരിപ്പിച്ചായിരുന്നു മോണോ ആക്ടില്‍ കുട്ടികള്‍ കഴിവുതെളിയിച്ചത്.
ചടുലമായ ചുവടുകള്‍ക്കൊപ്പം കോലുകള്‍ വീശിയടിച്ച് വേദി അഞ്ചില്‍ അലയൊലികള്‍ തീര്‍ക്കുകയായിരുന്നു കോല്‍ക്കളി മത്സരാര്‍ഥികള്‍. ആവിഷ്കാരത്തിന്റെ പുതുമയും ഭാവാഭിയത്തിന്റെ ഉള്‍ത്തുടിപ്പുകളുമായി ഹയര്‍ സെക്കണ്ടറി വിഭാഗം നാടകവേദിയും പ്രതീക്ഷാഭരിതമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.