കെ എം അക് ബര്‍
ഗുരുവായൂര്‍: റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ക്രമസമാധാനം കുട്ടിപോലിസിന്റെ കൈയ്യില്‍ ഭദ്രം. ശ്രീകൃഷ്ണ എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് അംഗങ്ങളായ 88 വിദ്യാര്‍ഥികളാണ് കോര്‍ഡിനേറ്റര്‍മാരായ സി എ ശരത്കുമാര്‍, പി ബി സ്മിത എന്നിവരുടെ നിര്ദേശമുസരിച്ച് കലോല്‍സവ വേദികളിലെ ക്രമസമാധാനം നിയന്ത്രിച്ചത്.
തികഞ്ഞ അച്ചടക്കത്തോടെയും അതിലേറെ ശ്രദ്ധയോടെയുമാണ് ഇവരുടെ പ്രവര്‍ത്തനം . ഗതാഗത നിയന്ത്രണം, സ്റ്റേജ് സജ്ജീകരണം എന്നിവയെല്ലാം ഇവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കുട്ടിപ്പോലിസുകാരില്‍ 44പേര്‍ പെണ്‍കുട്ടികളാണ്. എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാര്‍ഥികളാണിവര്‍.
രാവിലെ എട്ടുമണിക്ക് കലോത്സവ പന്തലിലെത്തുന്ന ഇവരെ എല്ലാ വേദികളിലും നിയോഗിച്ചിട്ടുണ്ട്. രാവിലെ എത്തിയ ഉടന്‍ നഗരിയില്‍ കൂടിക്കിടക്കുന്ന പ്ളാസ്റ്റിക് കവറുകളും മറ്റും നിര്‍മാര്‍ജനം ചെയ്യുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.