തൃശൂര്‍: എസ്.വൈ.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണമെന്ന് പി സി ചാക്കോ എം.പി അഭിപ്രായപ്പെട്ടു. മികച്ച സാന്ത്വന പ്രവര്‍ത്തകന് എസ്.വൈ.എസ് തൃശൂര്‍ സര്‍ക്കിള്‍ ഏര്‍പ്പെടുത്തിയ സാന്ത്വന സേവക അവാര്‍ഡ് വി കെ ഹംസക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീല്‍ചെയര്‍ വിതരണോദ്ഘാടനം ബാബു പാലിശ്ശേരി എം.എല്‍.എയും വാട്ടര്‍ ബെഡ് വിതരണോദ്ഘാടനം വി എസ് സുനിര്‍കുമാര്‍ എം.എല്‍.എയും നിര്‍വഹിച്ചു. ജാഫര്‍ ചേലക്കര മുഖ്യപ്രഭാഷണം നടത്തി. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, മുന്‍മേയര്‍ ഐ പി പോള്‍, വിനോദ് പൊള്ളഞ്ചേരി, മാഹീന്‍, എം വി എം അഷ്റഫ് ഒളരി, അബ്ദു ഹാജി, ബഷീര്‍ മുസ്ലിയാര്‍, പി എ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.