ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ കിരണം എന്റര്‍ പ്രൈസസ് എന്ന പേരില്‍ സ്ഥാപനം നടത്തി പലരില്‍ നിന്നായി പണം കൈപ്പറ്റി തിരികെ കൊടുക്കാതിരുന്ന നെല്ലായി നന്തിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വില്ല്വമംഗലത്ത് സത്യ(53)യൊണ് പോലിസ് അറസ്റ്റ് ചെയ്തത്.
കിരണം എന്റര്‍ പ്രൈസസ് എന്ന സ്ഥാപനം സത്യന്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുകയും മാസം 500 രൂപ വീതം 20 തവണകളായി വാങ്ങി കുറി വട്ടമെത്തുമ്പോള്‍ 124000 രൂപ വാഗ്ദാനം സല്‍കി ആളുകളെ പറ്റിയ്ക്കുകയായിരുന്നു. മുമ്പും ഇയാള്‍ക്കെതിരെ പണം സംബന്ധമായ വഞ്ചാക്കുറ്റത്തിന് കേസ്സെടുത്തിട്ടുള്ളതാണ്. വല്ലക്കുന്ന് നിവാസിനിയുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. 20 ഓളം പേരില്‍ നിന്ന് ഏകദേശം 25 ലക്ഷം രൂപയോളം രൂപ പലരില്‍നിന്നായി പറ്റിച്ചെടുത്തിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു. 2013 ഏപ്രില്‍ മാസം വരെ ഇയ്യാള്‍ കുറി കമ്പനി നടത്തിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.