പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

പ്രധാമന്ത്രികസേര കൂട്ടക്കൊലക്ക് നേതൃത്വം വഹിച്ച നരേന്ദ്രമോഡി സ്വപനം കാണേണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

കെ എം അക് ബര്‍ 
ചാവക്കാട്: മന്‍മോഹന്‍ സിങ്ങ് ഇരിക്കുന്ന പ്രധാമന്ത്രികസേര കൂട്ടക്കൊലക്ക് നേതൃത്വം വഹിച്ച നരേന്ദ്രമോഡി സ്വപം കാണേണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയം സംഘട്ടനമല്ല സാന്ത്വനമാണ് എന്ന സന്ദേശവുമായി മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സന്ദേശയാത്ര സമാപന സമ്മേളനം എടക്കഴിയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


മോഡി പ്രധാമന്ത്രിയാകുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ മന്ത്രിയായ താനൊക്കെ ആ അവസ്ഥയുടെ ഗതികേടോര്‍ത്ത് ദു:ഖിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എം വി ഷക്കീല്‍ അധ്യക്ഷത വഹിച്ചു. 

വെട്ടം ആലിക്കോയ, സി എച്ച് റഷീദ്, ഇ പി കമറുദ്ദീന്‍, അഷറഫ് കോക്കൂര്‍, ആര്‍ പി ബഷീര്‍, ആര്‍ വി അബ്ദുറഹീം, പി കെ ചേക്കുഹാജി, സി അഷറഫ്, സുലൈമു വലിയകത്ത്, ടി കെ ഉസ്മാന്‍, ഇ പി മൂസക്കുട്ടി ഹാജി, പി എ.ഷാഹുല്‍ ഹമീദ്, എന്‍ കെ മുഹമ്മദ് ഹാജി മംഗല്യ, കെ വി സിദ്ദീഖ് ഹാജി, എ വി അലി, കെ വി ഹുസൈന്‍, സി മുഹമ്മദാലി, ഹുസൈന്‍ അകലാട്, മന്ദലംകുന്ന് മുഹമ്മദുണ്ണി, പി.കെ.ഷാഹു ഹാജി, ടി.എ.ഐഷ, സുബൈദ പുളിക്കന്‍, അന്‍വര്‍ സാദത്ത്, അലി അകലാട്, അഹമ്മദ്കുട്ടി ഹാജി, ഇസ്മായില്‍, വി ശിവാന്ദന്‍ എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.