കൊച്ചി: ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൊച്ചി ചിറ്റൂര്‍ സ്വദേശിനിയാണ് ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കിലൂടെയും എസ്എംഎസിലൂടെയും അധിക്ഷേപിച്ചുവെന്നാണു പരാതി.
യുവതിയുടെ ബന്ധുവും അമ്പലപ്പുഴ സ്വദേശിയുമായ രതീഷ് എന്ന യുവാവ് തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി യുവതി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് യുവതി ഹൈക്കോടതിയെ സമീപിച്ചു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും പോലീസ് നിഷ്ക്രിയത്വം കാണിച്ചുവെന്നാണ് പരാതി. ഇതില്‍ മനം നൊന്താണ് യുവതി ജീവാടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.