കുന്നംകുളം: പെങ്ങാമുക്കില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. പെങ്ങാമുക്ക് കണ്ടിരുത്തി രവീന്ദ്രന്‍(35), മങ്ങാട് കുറുമ്പൂര്‍ പ്രേമന്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പെങ്ങാമുക്ക് ഹൈസ്കൂളിന് സമീപം വെച്ചായിരുന്നു അപകടം.
കുന്നംകുളം-പെങ്ങാമുക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത. രവീന്ദ്രന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. പ്രേമന്റെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. ഇരുവരെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഓടികൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കുന്നംകുളം പോലിസ് സ്ഥലത്തെത്തിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.