ഗുരൂവായുര്‍ : യു.പി, ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ സഹോദരങ്ങളായ അഷ്ക്കറും അജ്മലും നേടി. തിരുനബിയുടെ പൂമകള്‍ ഫാത്തിമയെ കുറിച്ച് മാപ്പിള കവി സെയ്താലി കുട്ടി മാസ്റര്‍ രചിച്ച തേന്‍കളര്‍ കസ്തൂരിവാസം എന്നു തുടങ്ങുന്ന പാട്ട് പാടി യു.പി വിഭാഗത്തില്‍ അഷ്ക്കര്‍ ആദ്യമെത്തിയപ്പോള്‍ ബദരീങ്ങളുടെ മദ്ഹ് പറയുന്ന ബദ്റിലെ സര്‍വജയം ബദ്രീങ്ങള്‍ എന്ന് തുടങ്ങുന്ന പാട്ട് പാടിയാണ് അജ്മല്‍ ഒന്നാമതെത്തിയത്. വടക്കേക്കാട്
ഐ.സി.എ.ഇച്ച്.എച്ച്.എസിലെ അഞ്ച്, പത്ത് ക്ളാസുകളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. തൃശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ അജ്മല്‍ ഒന്നാമതെത്തിയിരുന്നു. ഷബീര്‍-ജമീല ദമ്പതികളുടെ മക്കളായ ഇരുവരും ഫൈസല്‍ ചങ്ങരംകുളത്തിന്റെ കീഴിലാണ് പരിശീലിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.