പേജുകള്‍‌

2014, ജനുവരി 9, വ്യാഴാഴ്‌ച

അഞ്ചാം തവണയും വീണയില്‍ ദുര്‍ഗ്ഗാലക്ഷ്മി

ഗുരുവായൂര്‍ : വരാളിരാഗത്തിലൂടെ വീണയില്‍ നാദധ്വനി ഉയര്‍ന്നപ്പോള്‍, അക്ഷരാര്‍ദ്ധത്തില്‍ സദസ്സ് പരിസരം മറന്ന് ലയിച്ചിരുന്നു. പാവറട്ടി സെന്റ്ജോസഫ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ ദുര്‍ഗ്ഗാലക്ഷ്മിയാണ് വീണ വായനയിലൂടെ പ്രേക്ഷകസദസ്സിനെ കീഴടക്കി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ദുര്‍ഗ്ഗാലക്ഷ്മി ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നത്.


കഴിഞ്ഞ നാലുതവണയും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ദുര്‍ഗ്ഗാലക്ഷ്മിയുടെ വീണവായയുണ്ടെന്നറിഞ്ഞ് പ്രേക്ഷകസദസ്സ് തിങ്ങിനിറഞ്ഞിരുന്നു. മിശ്രചാപതാളത്തില്‍ " മാമവ മീനാക്ഷി'' എന്നുതുടങ്ങുന്ന കീര്‍ത്തനത്തോടേയായിരുന്നു, ദുര്‍ഗ്ഗാലക്ഷ്മിയുടെ വീണവായയുടെ തുടക്കം. പാലക്കാട് ബൈജു എന്‍. രഞ്ജിത്തിന്റെ ശിക്ഷണത്തില്‍ വീണ അഭ്യസിക്കുന്ന ദുര്‍ഗ്ഗാലക്ഷ്മി ഗുരുവായൂര്‍ മാണിക്കത്ത്പടി സ്വദേശിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.