പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

ഇരിങ്ങപ്പുറത്ത് ഇരുപതോളം പേര്‍ക്ക് കടന്നല്‍കുത്തേറ്റു

ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് ഇരുപതോളം പേര്‍ക്ക് കടന്നല്‍കുത്തേറ്റു. നാലു പേര്‍ക്ക് ഗുരുതരപരിക്ക്. ഇരിങ്ങപ്പുറം  മണിഗ്രാമം ക്ഷേത്തത്തിന്‌ സമീപം പട്യാമ്പുള്ളി  ലളിത രാജന്‍(45), മകന്‍ രാജേഷ്(22), മഞ്ചറമ്പത്ത് അനിത(26), മാണിക്കുന്നത്ത് പറമ്പില് ഷീജ(40) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 


ഇവരെ കുന്നംകുളം റോയല് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജൂബില ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലോടെ കാറ്റില്‍ കൂടിളകിയതിനെ തുടര്‍ന്ന് കടന്നല്‍ കൂട്ടം നാട്ടുകാരെ കുത്തുകയായിരുന്നു.കുത്തേറ്റ് പലരും വീടുകള്‍ക്കുള്ളിലും മറ്റും ഒളിച്ചാണ് രക്ഷപ്പെട്ടത്.വിവരമറിഞ്ഞെത്തിയ വാര്‍ഡ് കൌണ്‍സിലര്‍ എ എസ് മാനോജിന്റെ നേതൃത്വത്തില്‍ കൂട് ശിപ്പിച്ച് കടന്നല്ലുകളെ നശിപ്പിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.