പേജുകള്‍‌

2014, ജനുവരി 8, ബുധനാഴ്‌ച

കൌമാരവര്‍ണങ്ങള്‍ മഴവില്ലൊരുക്കി; കലയുടെ പെരുമ്പറ മുഴക്കി ഗുരുപവനപുരി

മുന്നില്‍ ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരും
ഗുരുവായൂര്‍ : കൌമാരവര്‍ണങ്ങള്‍ മഴവില്ലൊരുക്കിയ മേളയ്ക്ക് ഇന്ന് തിരശീല വീഴാനൊരുങ്ങവേ ഗുരുപവനപുരിയില്‍ കലയുടെ പെരുമ്പറ മുഴക്കം ഉച്ചസ്ഥായിലായി. ഏഴഴകിന്റെ ചാരുതയില്‍ ഗുരുവായൂര്‍ പൂരലഹരിയിലാണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇരിങ്ങാലക്കുട സബ് ജില്ല 357 പോയന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 320 പോയന്റ് നേടി കുന്നംകുളം സബ്ജില്ല രണ്ടും മാള സബ്ജില്ല 305 പോയന്റ് നെടി മൂന്നും സ്ഥാനത്തുണ്ട്.


ഹൈസ്കൂള്‍ വിഭാഗത്തിലും ഇരിങ്ങാലക്കുട ഒന്നാം സ്ഥാനത്താണ്. 277 പോയന്റ്. 257 പോയന്റ് നേടി തൃശൂര്‍ വെസ്റ് രണ്ടും 251 പോയന്റ് നേടി തൃശൂര്‍ ഈസ്റ് മൂന്നും സ്ഥാനത്തുണ്ട്. യു.പി വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍ 141 പോയന്റ് നേടി ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. മുല്ലശേരിക്കാണ് രണ്ടാം സ്ഥാനമ് . 126 പോയന്റ്. 124 പോയന്റ് നേടിയ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനത്തുണ്ട്. 

ഇന്നലെ മലബാറിന്റെ മൈലാഞ്ചിച്ചന്തം വിതറി ഒപ്പനയും ലാസ്യഭാവങ്ങളോടെ കുച്ചിപ്പുടി വേദിയും മോഹിതമാക്കിയപ്പോള്‍ ഒമ്പതാം വേദിയില്‍ ഇശലുകളുടെ തേന്‍മഴയായി മാപ്പിളപ്പാട്ട് മത്സരം നിറഞ്ഞു. ആക്ഷേപഹാസ്യം ചൊരിഞ്ഞ ഓട്ടന്‍തുള്ളല്‍ മത്സരം വര്‍ത്തമാനകാലത്തിന്റെ നേര്‍ ചിത്രമായിരുന്നു. രാഗമഴ പെയ്യിച്ച് ലളിതഗാനവേദി ആവര്‍ത്തന വിരസതയില്‍ മുങ്ങി. 

ഭരണവര്‍ഗത്തിന്റെ പൊള്ളത്തരങ്ങളും അതിജീവനത്തിന്റെ ചോദ്യശരങ്ങളുമായി കുഞ്ചന്‍ നമ്പ്യാരുടെ പിന്‍ഗാമികള്‍ വേദികളെ ധന്യമക്കിയപ്പോള്‍ അത് ജനസഞ്ചയം നെഞ്ചിലേറ്റുവാങ്ങി. 

ഒരിടവേളക്ക് ശേഷം വിരുനിന്നെത്തിയ കലോത്സവത്തെ ആഘോഷമാക്കുകയാണ് ഗുരുവായൂര്‍. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കലാസ്വാധകര്‍ വെയിലും പൊടിയും വകവയ്ക്കാതെ വേദികളില്‍ ഇരിപ്പുറപ്പിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം സംഘ നൃത്തത്തോടെയായിരുന്നു പ്രധാന വേദി ഉണര്‍ന്നത്. പുതുമയും വൈവിധ്യവും വിളിച്ചോതുന്നവയായിരുന്നു കൌമാരമുകുളങ്ങളുടെ അവതരണങ്ങള്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.