പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

വിധികര്‍ത്താക്കള്‍ക്ക് കോഴ വാഗ്ദാനവും ഭീഷണിയും

ഗുരുവായൂര്‍: മോഹിനിയാട്ട മല്‍സര വിധികര്‍ത്താവിന്‌ കോഴ വാഗ്ദാനമ് . ബാന്റ് വാദ്യം വിധികര്‍ത്താക്കള്‍ക്ക് ഭീഷണി. മോഹിനിയാട്ട മല്‍സര വിധികര്‍ത്താവ് കോഴിക്കോട് പേരാമ്പ്ര സ്വദേശിനി കലാമണ്ഡലം ഷീനക്കാണ്


 0487 2560092 എന്ന മ്പറില്‍ നിന്നും 50,000 രുപ വാഗ്ദാനം ചെയ്ത് ഫോണ്‍ സന്ദേശമെത്തിയത്. ന്രിത്ത അധ്യാപകനായ ആര്‍ എല്‍ വി ആനന്ദ് എന്ന പേരു പറഞ്ഞാണ് തന്റെ ഫോണിലേക്ക് സന്ദേശമെത്തിയതെന്ന് കാണിച്ച് ഷീന കലോല്‍സവം കണ്‍വീനര്‍ക്ക് പരാതി നല്‍കി. 

ഇതേ സമയം ബാന്റ് വാദ്യം വിധികര്‍ത്താക്കളായ ടി ജെ ജോണ്‍സണ്‍, ടി സതീഷ് ചന്ദ്രന്‍, കെ വി മാധവന്‍ എന്നിവര്‍ക്ക് ഭീഷണിയുടെ സ്വരത്തിലാണ് ഫോണ്‍ സന്ദേശമെത്തിയത്. ടി ജെ ജോണ്‍സന്റെ ഫോണിലേക്ക് 9745393545 എന്ന മ്പറില്‍ നിന്നും വിളിച്ച് സൈബര്‍ സെല്ലില്‍ നിന്നാണെന്നും ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നും പറഞ്ഞായിരുന്നു സന്ദേശം. തങ്ങള്‍ക്ക് പോലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വിധികര്‍ത്താക്കള്‍ പരാതി നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.