പേജുകള്‍‌

2014, ജനുവരി 3, വെള്ളിയാഴ്‌ച

യൂത്ത് ഫ്രണ്ട് (ബി) നേതാക്കളെ ആക്രമിച്ചതായി പരാതി

ചാവക്കാട്: എലവത്തൂരില്‍ ബൈക്കില്‍ വന്നിരുന്ന കേരളകോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് (ബി) നേതാക്കളെ മൂന്നംഗസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. യൂത്ത് ഫ്രണ്ട് മണലൂര്‍ നിയോജകമണ്ഡലം സെക്രട്ടറി അന്നകര എലവത്തൂര്‍ നടുവില്‍പുരക്കല്‍ നിഥില്‍(25), ജോയിന്റ് സെക്രട്ടറി എലവത്തൂര്‍ പോത്തുളളി വീട്ടില്‍ സുനീഷ്(28) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കഴിഞ്ഞ ദിവസം ഇവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തി മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നുവത്രെ. നേരത്തെ ഇവര്‍ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കുന്നതിനായി ചില സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നതായി കേരള കോണ്‍ഗ്രസ് ബി നിയോജകമണ്ഡലം പ്രസിഡന്റ് സി എസ് അജിത്ത് പറഞ്ഞു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.