തൃശൂര്‍: കെപിസിസി പ്രസിഡന്റായി വി എം സുധീരനെ തെരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി ചീഫ് വിപ്പ് ടി എന്‍ പ്രതാപന്‍ എം.എല്‍.എ. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്റണി എന്നിവര്‍ക്ക് ടി.എന്‍.പ്രതാപന്‍ എംഎല്‍എ സന്ദേശമയച്ചു.
മുതിര്‍ന്ന തോവും സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകവുമാണ് സുധീരനെന്നും കേരള രാഷ്ട്രീയത്തിലെ ജനപക്ഷ തോവാണ് സുധീരനെന്നും പ്രതാപന്‍ കേന്ദ്ര നേതാക്കള്‍ക്കയച്ച കത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിഭാഗീയതകള്‍ക്ക് അതീതമായി ഒന്നിച്ച് കൊണ്ടുപോകുന്നതിനും ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംഘടനയെ ശക്തമായി നയിക്കുന്നതിനും വി.എം.സുധീരനെപ്പോലെ അനുഭവമുള്ള ഒരു നേതാവിനെയാണ് കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കേണ്ടതെന്നും എ.ഐ.സി.സി നേതൃേത്വത്തിനയച്ച കത്തില്‍ ടി. എന്‍. പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.