ചാവക്കാട്: വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് കണ്‍സോള്‍മേറ്റ് പുരസ്കാരം. ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ചിറ്റിലപ്പിള്ളിക്ക് കണ്‍സോള്‍മേറ്റ് പുരസ്കാരം നല്‍കുന്നത്. നിര്‍ധനരായ വൃക്കരോഗികള്‍ക്ക് ആയിരം ദിവസംകൊണ്ട് 10,000 ഡയാലിസിസിനുളള സഹായം നല്‍കിയ കണ്‍സോള്‍ ട്രസ്റ്റിന്റെ മൂന്നാം വാര്‍ഷിക യോഗത്തില്‍ മാനേജിങ്ങ് ട്രസ്റ്റി ഇ പി മൂസ ഹാജി പുരസ്കാരം സമ്മാനിക്കും. എം.ആര്‍.ആര്‍.എം ഹൈസ്ക്കൂള്‍ അങ്കണത്തില്‍ 11ന് 10നാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചിട്ടുളളതെന്ന് ഭാരവാഹികളായ വി എം സുകുമാരന്‍, പി വി അബ്ദു എന്നിവര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.