പേജുകള്‍‌

2014, ജനുവരി 6, തിങ്കളാഴ്‌ച

അക്ഷരശ്ളോകം കീഴ്ശാന്തി കുടുംബത്തിലേക്ക്

കെ എം അക് ബര്‍  
ഗുരുവായൂര്‍: അക്ഷരശ്ളോക മത്സരത്തില്‍ കന്നിയങ്കത്തിനിറങ്ങിയ പത്തു വയസ്സുകാരന്‍ വിജയതീരമണഞ്ഞു. ഗുരുവായൂര്‍ എ.യു.പി സ്ക്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി ജിഷ്ണുശങ്കറാണ് സംസ്കൃതം അക്ഷരശ്ളോകത്തില്‍ സംസ്കൃതപാടവം തെളിയിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.


വേദമന്ത്രങ്ങള്‍ ഉരുവിട്ട്, ഗായത്രിമന്ത്ര പാരമ്പര്യത്തിന്റെ മഹത്വം തന്റെ മത്സരത്തിലും പ്രകടമാക്കുകയായിരുന്നു ജിഷ്ണു ശങ്കര്‍. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി തേലമ്പറ്റ കേശവന്‍ നമ്പൂതിരിയുടേയും, രൂപ അന്തര്‍ജത്തിന്റേയും മകനാണ് ജിഷ്ണുശങ്കര്‍. സ്കൂളിലെ സംസ്കൃതം അദ്ധ്യാപിക സുജയാണ് ഗുരു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.