പേജുകള്‍‌

2014, ജനുവരി 27, തിങ്കളാഴ്‌ച

ചൊവ്വാഴ്ച നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്കും ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരവും പിന്‍വലിച്ചു

തിരുവന്തപുരം: ചൊവ്വാഴ്ച നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്കും ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരവും പിന്‍വലിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ടാക്സ് വര്‍ധനയില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച സംസ്ഥാവ്യാപകമായി ഓട്ടോ-ടാക്സി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. വിവിധ ട്രേഡ് യൂണിയന്‍ തോക്കളുമായി ധനകാര്യ മന്ത്രി കെ.എം മാണി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. 


മിനിമം ചാര്‍ജ് എട്ടു രൂപയാക്കുക എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണു സമരം പ്രഖ്യാപിച്ചിരുന്നത്. ഇന്നു നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സംഘടനാ നേതാക്കള്‍ മന്ത്രിക്കു മുന്നില്‍വച്ചു. പുതുയാതി ചുമതലയേറ്റെടുത്ത തനിക്ക് ഈ മേഖലയെക്കുറിച്ചു പഠിക്കാന്‍ കുറച്ചുകൂടി സമയം ആവശ്യമാണെന്ന മന്ത്രിയുടെ അഭിപ്രായം മാനിച്ചാണു സമരം മാറ്റിവയ്ക്കുന്നതെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു. ചാര്‍ജ് വര്‍ധനയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന തങ്ങളുടെ നിലപാടു മന്ത്രിക്കു മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.