പേജുകള്‍‌

2014, ജനുവരി 6, തിങ്കളാഴ്‌ച

നുപുരധ്വനി ഉയര്‍ന്നു; ഗുരുവായൂരില്‍ കലകളുടെ വേലിയേറ്റം

കെ എം അക് ബര്‍ 
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ചാലക്കുടി, ഇരിങ്ങാലക്കുട
ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃശൂര്‍ വെസ്റ് 
യു.പി വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍

ഗുരുവായൂര്‍: നാദ ലയ സ്വരമാധുരിയും നടനകാന്തിയും സര്‍ഗവൈഭവത്തിന്റെ കടലിരമ്പം തീര്‍ത്തപ്പോള്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം അരങ്ങേറുന്ന ഗുരുവായൂരില്‍ ആദ്യ ദിനം കലകളുടെ വേലിയേറ്റം. മഴവില്‍ ചാരുതയാര്‍ന്ന നാട്യ നടന വൈഭവങ്ങളും മാപ്പിള കലകളും കൈകോര്‍ത്ത ആദ്യ ദിനം വേദികളെ അവിസ്മരണീയമാക്കി.


ഏറെക്കുറെ സമയ നിഷ്ഠ പാലിച്ച് വേദികളില്‍ മല്‍സരങ്ങള്‍ ആരംഭിച്ചതോടെ ഗുരുപവനപുരി കലാസ്വാധകരാല്‍ നിറഞ്ഞു. മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ചാലക്കുടി, ഇരിങ്ങാലക്കുട സബ് ജില്ലകള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 62 പോയന്റ്. 75 പോയന്റ് നേടി ചേര്‍പ്പ് സബ്ജില്ല രണ്ടാം സ്ഥാത്തുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃശൂര്‍ വെസ്റ് 89 പോയന്റ നേടി ഒന്നും 76 പോയന്റ നേടി ഇരിങ്ങാലക്കുട സബ് ജില്ല രണ്ടും സ്ഥാനത്തുണ്ട്. കൊടുങ്ങല്ലൂര്‍ സബ് ജില്ലക്കാണ് യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം . 

കൌമാര പ്രതിഭകളുടെ കഴിവുകളുടെ മത്സരത്തിന്‌ നൂറു കണക്കിന്‌ ജനങ്ങള്‍ ഇന്നലെ വിവിധ വേദികളില്‍ സാക്ഷികളായി. ഗ്ളാമര്‍ ഇനങ്ങളായ മോഹിനിയാട്ടവും തിരുവാതിരക്കളിയും അരങ്ങേറിയ വേദികളിലും ദഫ്മുട്ട്, അറബനമുട്ട് അരങ്ങേറിയ ടൌണ്‍ഹാളിലും സദസ് മതിയാവാതെ വന്നു. വേദി എട്ടില്‍ നടന്ന യു.പി വിഭാഗം നാടകം കാണാനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 

ഇന്ന് നാടോടി ന്രിത്തം, ഭരതാനാട്യം, മിമിക്രി,  മോണോആക്ട്, കോല്‍ക്കളി, സംഘഗാനം , നാടകം, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം, പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം, മദ്ദളം, ദേശഭക്തിഗാനം , ഉറുദു ഗസല്‍ എന്നിവ അരങ്ങേറും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.