പേജുകള്‍‌

2014, ജനുവരി 1, ബുധനാഴ്‌ച

മണത്തലയില്‍ തെരുവുനായ്ക്കള്‍ ആടിനെ കടിച്ചുകീറി കൊന്നു

ചാവക്കാട്: മണത്തലയില്‍ കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കള്‍ ആടിനെ കടിച്ചുകീറി കൊന്നു. തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ജനം ഭീതിയിലായി. മണത്തല സ്കൂളിനടുത്ത് പണിക്കവീട്ടില്‍ പെരുംപറമ്പത്ത് മുഹമ്മദ് സലീമിന്റെ വീടിന്റെ പിന്‍വശത്ത് കെട്ടിയിരുന്ന ഗര്‍ഭിണിയായ ആടിനെയാണ് തെരുവുനായ്ക്കള്‍ കൊന്നത്.


വീട്ടിലെ ആട്ടിന്‍കൂട്ടില്‍ പത്തോളം ആടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവയെ ആക്രമിക്കാന്‍ കഴിഞ്ഞില്ല. തെരുവുായ്ക്കളുടെ ശബ്ദംകേട്ട് സലീം എത്തിയപ്പോഴേക്കും ഇവ ഓടിരക്ഷപ്പെട്ടു. പത്തോളം നായ്ക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മേഖലയില്‍ തെരുവുായ്ക്കളുടെ ശല്യം വര്‍ധിച്ചതോടെ പുലര്‍ച്ചെ മദ്രസയില്‍ പോകുന്ന കുട്ടികളും പള്ളിയില്‍ പോകുന്ന വിശ്വാസികളും ഭീതിയിലായി. പ്രദേശത്ത് അറവുമാനിന്യങ്ങള്‍ തള്ളുന്നത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് മേഖലയില്‍ ഭ്രാന്തന്‍ നായ നിരവധി പേരെ കടിച്ചുകീറിയിരുന്നു. ഇതേ തുടര്‍ന്ന് നായയെ വെടിവെച്ചുകൊല്ലാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.