പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

ഭക്തിലയം ദഫ് താളം; ഡബിള്‍ ഹാട്രിക്കോടെ ഡോണ്‍ബോസ്കോ

കെ എം അക് ബര്‍ 
ഗുരുവായൂര്‍: ഭക്തി താള ലയം സമന്വയിച്ച ദഫ്മുട്ട് വേദി പ്രവാചക സ്ഹേത്തിലലിഞ്ഞ മദീനാ പട്ടണമായി. ശുഭവസ്ത്രവും തലപ്പാവും ധരിച്ചെത്തിയ പ്രതിഭകള്‍ ബൈത്തുകള്‍ ചൊല്ലി ദഫില്‍ താളമിട്ടപ്പോള്‍ നിറഞ്ഞ സദസ്സ് പ്രവാചക സ്ഹേത്തേയും മദീനാവാസികളുടെ സ്നേഹോഷ്മളമായ വരവേല്‍പ്പിനേയും അനുസ്മരിച്ചു. നാഥാനായ ദൈവത്തിന്‌ സ്തുതി പാടിയാണ് ഓരോ സംഘത്തിന്റെയും ദഫ്മുട്ട് മല്‍സരം ആരംഭിച്ചത്.


സൂഫി കീര്‍ത്തനങ്ങള്‍ക്ക് ദ്രുതചലനവും ചടുലതാളവും ചേര്‍ന്നപ്പോള്‍ ദഫ്മുട്ട് വേദി കോരിത്തരിപ്പിച്ചു. വീറും വാശിയും ിറഞ്ഞ ദഫ്മുട്ട് മല്‍സരം പതിഞ്ഞ താളത്തില്‍ തുടങ്ങി ദ്രുത താളത്തില്‍ അവസാിപ്പിച്ചപ്പോള്‍ സദസ്സില്‍ നിന്നും കരഘോഷമുയര്‍ന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഡോണ്‍ബോസ്കോ ഇരിങ്ങാലക്കുട ആദ്യമെത്തി. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് ദഫ്മുട്ടില്‍ ഡോണ്‍ബോസ്കോ ജില്ലയില്‍ ഒന്നാം സ്ഥാനം നേടുേന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ കോട്ടപ്പുറം സെന്റ് ആന്‍സ് എസ്.എച്ച്.എസിനാണ് ഒന്നാം സ്ഥാനം . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.