കൊച്ചി: മെട്രോ തൃപ്പൂണിത്തുറ വരെയാക്കാന്‍ തീരുമാനം . കൊച്ചിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗമാണ് തൃപ്പൂണിത്തുറ വരെ മെട്രോ ലൈന്‍ നീട്ടാന്‍ തീരുമാനിച്ചത്. നേരത്തെ ആലുവ മുതല്‍ പേട്ട വരെ നിശ്ചയിരുന്ന പാതയാണ് തൃപ്പൂണിത്തുറ വരെയാക്കാന്‍ തീരുമാനിച്ചത്.
പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ രണ്ടു കിലോമീറ്ററാണു പാത ദീര്‍ഘിപ്പിക്കുന്നത്. തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നതിന് 323 കോടി രൂപ അധികമായി വേണ്ടിവരും. ഇതിനിടയ്ക്കു രണ്ടു സ്റ്റേഷനുകളുണ്ടാകും. പദ്ധതിക്കു കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഇതു മന്ത്രിസഭയുടെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. മന്ത്രിസഭാ അനുമതി ലഭിച്ച ശേഷമാകും പദ്ധതിയുമായി മുന്നോട്ടുപോവുക.
കൊച്ചി മെട്രോയ്ക്കുള്ള ഫ്രഞ്ച് വായ്പ സംബന്ധിച്ച് അഠുത്ത മാസം എട്ടിനു കൊച്ചിയില്‍വച്ചു കരാര്‍ ഒപ്പിടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.