പേജുകള്‍‌

2014, ജനുവരി 4, ശനിയാഴ്‌ച

നിയന്ത്രണംവിട്ട ഓമ്‌നി വാന്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

കുന്നംകുളം: നിയന്ത്രണംവിട്ട ഓമ്‌നി വാന്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ഉത്തരേന്ത്യക്കാരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പരിക്ക് പറ്റിയ സുബ്ബറാം (25), നിധിലേഷ് (25) എന്നിവരെ അമല ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 


വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് അപകടം. കുന്നംകുളം കാണിപ്പയ്യൂരിനടുത്തുവെച്ചാണ്‌ അപകടം . തൃശ്ശൂരില്‍നിന്ന് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിക്കുകയായിരുന്നു.

കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ യുവാക്കളെ യൂണിറ്റി ആസ്​പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അമലയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച യുവാക്കളുടെ നില ഗുരുതരമായി തുടരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.