നാട്ടിക: സംസ്ഥാത്തെ ആദ്യ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍കൃത പഞ്ചായത്തായി നാട്ടിക മാറി. അപേക്ഷയുടെ തീര്‍പ്പ് മൊബൈല്‍ സന്ദേശമായി നല്‍കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ ഫ്രണ്ട് ഓഫീസിലെ പ്രിന്റര്‍ വഴി നല്‍കുന്നതും വിവാഹ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതുമുള്‍പ്പെടെയുള്ള ആധുനിക സംവിധാങ്ങളാണ് നാട്ടിക ഗ്രാമപ്പഞ്ചായത്തില്‍ നിലവില്‍ വന്നത്.
ഫ്രണ്ട് ഓഫീസിലൊഴികെ കടലാസ് ഉപയോഗിക്കേണ്ടാത്ത സംവിധാവും നിലവില്‍ വന്നു. പത്മശ്രീ ഡോ. എം എ യൂസഫലിയാണ് നാട്ടികയെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്തായി പ്രഖ്യാപിച്ചത്. വികസത്തിന്റെ പുത്തന്‍ ആശയങ്ങളിലൂടെ സാധാരണക്കാര് സേവനം നല്‍കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മകളുടെ വിവാഹസര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി എടുത്തായിരുന്നു ഉദ്ഘാടനമ് .
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനില്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഗീതാഗോപി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണന്‍, സി എം നൌഷാദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ഷണ്‍മുഖന്‍, സജു ഹരിദാസ്, വി ആര്‍ വിജയന്‍, എം വി വിമല്‍കുമാര്‍, കെ വി സുകുമാരന്‍, സി കെ കുട്ടന്‍, കെ പി സുഖദാസ്, ടി കെ പ്രസാദ്, സുമതി അരവിന്ദാക്ഷന്‍, സത്യഭാമ ജയപാലന്‍, സി ശങ്കരാരായണന്‍, ശ്രീദേവി മാധവന്‍, തങ്കമണി ത്രിവിക്രമന്‍, എം കെ മോഹന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ ബാബു, ഐ കെ എം ജില്ലാ കോഓര്‍ഡിറ്റേര്‍ മാജ്കുമാര്‍, ഐ വി ജിനീഷ് എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.