ചാവക്കാട്: സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ജനമൈത്രി പോലീസ്. ചാവക്കാട് ജനമൈത്രി പോലീസ് റോഡരികുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ശരിയായ പരിശീലനം ലഭിച്ചശേഷം മാത്രം സൈക്കിള്‍ റോഡിലേക്കിറക്കുക, സൈഡ് ചേര്‍ന്ന് പോകുക, മോട്ടോര്‍ വാഹനത്തില്‍ തൊടാനോ അതിനോട് മത്സരിക്കാനോ ശ്രമിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയതാണ് ബോര്‍ഡ്.
എസ്‌ഐ എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു. അഡീ. എസ്‌ഐ ഒ.ജെ. ജോസഫ്, സി.പി.ഒ. ജിജി, ഫിറോസ് പി. തൈപ്പറമ്പില്‍, സെയ്തലവി, ആറ്റൂര്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.