പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

അണിഞ്ഞൊരുങ്ങി മോഹിനിമാര്‍; ലാസ്യഭംഗിയില്‍ മോഹിനിയാട്ടം

കെ എം അക് ബര്‍ 
ഗുരുവായൂര്‍:  അംഗലാവണ്യത്തിന്റെയും ലാസ്യഭംഗിയുടെയും നിറവില്‍ മോഹിനിയാട്ടം വേദി സദസ്യരെ പിടിച്ചിരുത്തി. സ്കൂള്‍ കലോത്സവത്തില്‍ പ്രധാനമായ മോഹിനിയാട്ടം വേദിയാണ് പ്രതീക്ഷിച്ചതുപോലെ വേദികളെ പിടിച്ചിരുത്തിയത്. വന്‍തിരക്കാണ് വേദികളില്‍ അനുഭവപ്പെട്ടത്. ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ മത്സരം നടക്കുമ്പോള്‍ നിറഞ്ഞ സദസ്സായിരുന്നു.


മലയാളിതനിമ വിളിച്ചോതിയ മത്സരാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലാസ്യ-ഭാവാത്മകത പ്രകടനം സദസ്യരെ ഹര്‍ഷപുളകിതരാക്കി. കൃഷ്ണുനും രാധയും വേദികളില്‍ നിറഞ്ഞാടി. ശോകവും സന്തോഷവും വേദികളില്‍ മിന്നിമറഞ്ഞു. മോഹിനിയാട്ട വേദിയിലെ ഭാവലാസ്യ പ്രകടങ്ങള്‍ കാഴ്ചക്കാര്‍ക്കും നവ്യാനുഭവം സമ്മാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.