പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

കാര്‍ട്ടൂണില്‍ സരിതയും ആം ആദ്മിയും

ഗുരുവായൂര്‍: വാക്കും വരയും സമ്മേളിക്കുന്ന കാര്‍ട്ടൂണില്‍ സരിതയും ആം ആദ്മിയും. സോളാര്‍ കേസില്‍ ഉന്നതരുടെ പേര് വെളിപ്പെടുത്തേണ്ടി വരും എന്ന് സരിത പറയുന്ന വാചകം സരിതയുടെ ചിത്രം സഹിതം കാര്‍ട്ടൂണില്‍ തെളിഞ്ഞു. മുഖ്യമന്ത്രിയേയും കുരുന്നുകള്‍ വെറുതെ വിട്ടില്ല. സോളാര്‍ വിഷയത്തില്‍ സരിതയേയും ചേര്‍ത്ത് നിര്‍ത്തിയാണ് മുഖ്യനെ വരച്ചത്. ആം ആദ്മി പാര്‍ട്ടിയായിരുന്നു കുരുന്നകള്‍ കണ്ടെത്തിയ വരയുടെ പുതുരേഖ. ഇനി ഹിന്ദി പഠിക്കേണ്ടി വരുമോ എന്ന ആശങ്കയും കുരുന്നു വരയിലൂടെ ആശ്ചര്യപ്രകടനം നടത്തി.


മന്‍മോഹന്‍ സിംങ്ങ്,  ഉമ്മന്‍ചാണ്ടി, കസ്തൂരി രംഗന്‍ റിപോര്‍ട്ട്, ഗ്യാസ് തുടങ്ങി സന്ധ്യയുടെ വീട്ടില്‍ വാഴമുറിച്ചത് വരെ പലര്‍ക്കും വിഷയമായി. കള്ളന്‍ കപ്പലില്‍ തന്നെയാണ് എന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണും, ഷുക്കൂര്‍ വധകേസ് ഒരു വശത്ത് വരച്ചിട്ടിരിക്കുന്നതും സമകാലിക രാഷ്ട്രീയത്തിന്റെ കാര്‍ട്ടൂണ്‍ ഇടപ്പെടലായി മാറി. കുരുന്ന പ്രതിഭകളുടെ മസ്സിലെ വികാരങ്ങള്‍ ഒരോന്നായി വരയിലൂടെ കോറിയിട്ടപ്പോള്‍ വിധികര്‍ത്താക്കള്‍ക്കും കാണാനെത്തിയവര്‍ക്കും ആശ്ചര്യത്തിന്റെ അത്ഭുതഭാവം തന്നെയാണ് പ്രകടമായത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.