ചാവക്കാട്: അരിയങ്ങാടിയിലെ മത്സ്യ കച്ചവടം നഗരസഭയും പോലിസും ചേര്‍ന്ന് തടഞ്ഞു. മത്സ്യവണ്ടികള്‍ എടുത്തുകൊണ്ടുപോയി. ബ്ളീച്ചിങ്ങ് പൌഡറിട്ട് നശിപ്പിച്ചു. ആയിരകണക്കിന് രൂപയുടെ മത്സ്യം മണത്തല പരപ്പില്‍ താഴത്ത് കുഴിച്ചുമൂടാനുള്ള ശ്രമംനാട്ടുകാര്‍ തടഞ്ഞു. മത്സ്യവില്‍പന തടയാനെത്തിയ സ്ക്വാഡിനു നേരെ മത്സ്യവില്‍പന തൊഴിലാളികള്‍ ക്ഷോഭിച്ചു.
ഇന്നലെ (ബുദന്‍ ) വൈകീട്ട് ആറോടെയാണ് അരിയങ്ങാടിയിലെ മത്സ്യവില്‍പന തടയാന്‍ നഗരസഭയുടെയും പോലിസിന്റെയും നേതൃത്വത്തിലുളള സ്ക്വാഡ് എത്തിയത്. നഗരം ചീഞ്ഞുനാറുന്നതായി വ്യാപാരികള്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എസ്.ഐ. മാരായ എം കെ ഷാജി, വി ഐ സഗീര്‍ നഗരസഭ എച്ച്.ഐ. മനോജ്, ജെ.എച്ച്.ഐ മാരായ ഷാരിഫ്, മാനോജ്കുമാര്‍, പി എം ജഗന്നാഥ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് മത്സ്യവില്‍പന തടഞ്ഞത്.
മത്സ്യത്തില്‍ ബ്ളീച്ചിങ്ങ് പൌഡറിട്ട് വാഹനമടക്കം നഗരസഭയുടെ മാലിന്യ വണ്ടിയില്‍ കൊണ്ടുപോയി. ഈ സമയം തൊഴിലാളികള്‍ ആത്മരോക്ഷം പ്രകടപ്പിച്ചു. പിന്നീട് ഈ മല്‍സ്യം മണത്തല പരപ്പില്‍ താഴത്തുള്ള നഗരസഭ ട്രഞ്ചിംങ്ങ് ഗ്രൌണ്ടില്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വിവരമറിഞ്ഞ് ചാവക്കാട് പോലിസ് സ്ഥലത്തെത്തി ട്രഞ്ചിംങ്ങ് ഗ്രൌണ്ടില്‍ നിന്നും മല്‍സ്യം എടുത്തു മാറ്റിച്ചു.
അരിയങ്ങാടിയില്‍ ഇരുവശങ്ങളിലെയും മത്സ്യവില്‍പന മൂലം ഇവിടെയെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ബുദ്ധിമുട്ടുളളതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. അരിയങ്ങാടിയില്‍ മത്സ്യവില്‍പന അനുവദിക്കില്ലെന്ന് എസ്.ഐ എം കെ ഷാജി അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.