കെ എം അക് ബര്‍
ഗുരുവായൂര്‍: അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന കൌമാരകലയുടെ മാമാങ്കത്തിന് ഗുരുപവനപുരിയില്‍ തിരിതെളിഞ്ഞു. 26-ാമത് റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ ഇന്‍ ചാര്‍ജ് പി എന്‍ വത്സല പതാക ഉയര്‍ത്തി. തുടര്‍ന്ന് മൂന്നിന് ഇന്ദിരാഗാന്ധി ടൌണ്‍ഹാളില്‍ നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു.
ഘോഷയാത്ര പ്രധാവേദിയായ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളത്തില്‍ കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷാനയിരുന്നു.
പി എ മാധവന്‍ എം.എല്‍.എ, ടി എന്‍ പ്രതാപന്‍ എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, സി എച്ച് അബ്ദുള്‍ റഷീദ്, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസന്‍, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ്, പ്രതിപക്ഷ നേതാവ് കെ പി എ.റഷീദ്, റിസപ്ഷന്‍ കമ്മറ്റി കണ്‍വീര്‍ ബാബു പി ആളൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രധാന വേദിയില്‍ നടക്കുന്ന മോഹിനിയാട്ട മത്സരത്തോടെ മത്സര ഇങ്ങള്‍ ഇന്നരാംഭിക്കും. പന്ത്രണ്ട് ഉപജില്ലകളിലെ 326 സ്കൂളുകളില്‍ നിന്നായി 7000ഓളം വിദ്യാര്‍ഥികള്‍ വിവിധ വേദികളിലായി നടക്കുന്ന മത്സര ഇനങ്ങളില്‍ പങ്കെടുക്കും. ഏഴു കേന്ദ്രങ്ങളിലായി 32 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഇത് മൂന്നാംതവണയാണ് ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഗുരുവായൂര്‍ വേദിയാകുന്നത്. ഇതിനു മുമ്പ് 1992ലും 2002ലുമാണ് ഗുരുവായൂര്‍ കലോത്സവത്തിനു വേദിയായത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.