പേജുകള്‍‌

2014, ജനുവരി 6, തിങ്കളാഴ്‌ച

ചൂണ്ടല്‍ ബ്ളോക്ക് ഡിവിഷനിലെ വോട്ട് വീണ്ടും എണ്ണാന്‍ കോടതി വിധി

കെ എം അക് ബര്‍ 
തൃശൂര്‍: ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് ചൂണ്ടല്‍ ഡിവിഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കൂനംമൂച്ചി തരകന്‍ ജോസിന്റെ മകന്‍ സോജന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എല്‍.ഡി.എഫിന്റെ എന്‍.സി.പി സ്ഥാനാര്‍ഥി മുഹമ്മദ് ഷാഫിയാണ് ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെട്ടത്.


79 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിച്ച വോട്ടെണ്ണല്‍ നോട്ടിഫിക്കേഷില്‍ 400 വോട്ടിന്റെ അന്തരമുണ്ടായിരുന്നു. റിട്ടേണിംഗ് ഓഫീസര്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും നിശ്ചിത ഫോറങ്ങളിലും നോട്ടിഫിക്കേഷനുകളിലും വോട്ടുകള്‍ ശരിയായി രേഖപ്പെടുത്തുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് അഡ്വ. പ്രേംജി പോള്‍ വാഴപ്പിള്ളി മുഖേന നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ജില്ലാ ജഡ്ജി കെ പി ജ്യോതീന്ദ്രനഥ് വീണ്ടും വോട്ടെണ്ണാന്‍ വിധി പ്രസ്താവിച്ചത്. 

കോടതി നിര്‍ദേശപ്രകാരം വീണ്ടും വോട്ടെണ്ണാന്‍ സ്ഥാനാര്‍ഥി സോജന്‍ പതിനായിരം രൂപ കെട്ടിവച്ചു. വോട്ടെണ്ണല്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും കോടതി നിര്‍ ശിച്ചിട്ടുണ്ട്. രണ്ട് അഭിഭാഷകരെ കമ്മീഷനായും നിയോഗിച്ചിട്ടുണ്ട്. 2010 ഒക്ടോബര്‍ 25 നണ് തിരഞ്ഞെടുപ്പു നടന്നത്. 27 നു വോട്ടെണ്ണിയപ്പോള്‍തന്നെ കൃത്രിമം ആരോപിച്ച് വീണ്ടും വോട്ടെണ്ണാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതു തള്ളിയതോടെ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.