പേജുകള്‍‌

2014, ജനുവരി 5, ഞായറാഴ്‌ച

വീടിന്റെ വാതില്‍ കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

തൃശൂര്‍: പുല്ലഴി കടവാരത്ത് പൂട്ടിയിട്ട വീടിന്റെ വാതില്‍ കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ലക്ചറര്‍ കുരുതുകുളങ്ങര വര്‍ഗീസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പാട്ടുരായ്ക്കല്‍ ദേവമാത സ്കൂളിലെ പരിപാടി  കഴിഞ്ഞ് ഇന്നലെ രാത്രി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.


വീടിന്റെ രണ്ടാം നിലയിലെ മുറിയുടെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മറ്റു മുറികളില്‍ കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. വെസ്റ് പോലിസ് കേസെടുത്തു. വിരലടയാള വിദഗ്ധരും, ഷാഡോ പോലിസും സ്ഥലത്ത് എത്തി പരിശോധ നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.