ഗുരുവായൂര്‍ : ഇശലിന്റെ
താളത്തിനൊത്ത് താളത്തില്‍ കൈക്കൊട്ടി പാടിയ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍
സെക്കണ്ടറി സ്കുളിലെ മൊഞ്ചത്തിമാര്‍ക്ക ഇത്തവണയും ഒപ്പനയില്‍ ഒന്നാംസ്ഥാനം .
മുഹമ്മദ് നബിയുടെയും ആയിശാബീവിയുടെയും മംഗല്യ കഥയുമായാണ് ബഥനിയിലെ മൊഞ്ചത്തിമാര്‍
എത്തിയത്. വിദ്യാര്‍ത്ഥികളായ ഐശ്വര്യ, ശ്രുതി, അപ്സര, ശ്രേയ, ഗ്രീഷ്മ, ആര്യ, ക്ളെന്‍സി,
സുമയ്യ, നീരജ, ഫര്‍സാന എന്നിവരാണ് ടീം അംഗങ്ങള്‍.
അപ്സരയാണ് മണവാട്ടിയായി വേഷമിട്ടത്.
മുനീര്‍ തലശ്ശേരിയുടെ ശിക്ഷണത്തില്‍ എത്തിയ മൊഞ്ചത്തിമാര്‍ മലര്‍മുടിച്ചുരുളും
കരിമിഴി കണ്ണുകളും പാല്‍ പുഞ്ചിരിയുമായി ഹൃദയം കീഴടക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.