ചാവക്കാട്: പിതാവിന്റെ പ്രവാസജീവിത കാലത്ത് ഉപയോഗിച്ച ടെലിഫോണ്‍ കാര്‍ഡുകള്‍ മകളുടെ കൈയിലെത്തിയപ്പോള്‍ പിറവിയെടുത്തത് അതി മനോഹരങ്ങളായ സ്മാരകങ്ങള്‍. ഫാത്തിമ തയ്യാറാക്കിയ പള്ളികളുടെയും ചരിത്ര സ്മാരകങ്ങളുടേതടക്കം നിരവധി മാതൃകകളാണ് പാലയൂര്‍ എടപ്പുള്ളി ടി.കെ.കെ മന്‍സിലിലെ സ്വീകരണ മുറികളെ അലങ്കരിക്കുന്നത്. പിതാവ് കുഞ്ഞുമുഹമ്മദ് ഗള്‍ഫിലായിരിക്കുമ്പോള്‍ നാട്ടിലേക്ക് വിളിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കാര്‍ഡുകളാണ് ഇവയിലധികവും.
2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച
താലൂക്ക് ആശുപത്രിയില്‍ നിന്നും ചികില്‍സ നല്‍ കിയില്ല: ഏഴു വയസ്സുകാരന്‍ നഗരത്തില്‍ തളര്‍ന്നു വീണു
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ നിന്നും ആവശ്യമായ ചികില്‍സ നല്‍കാതെ തിരിച്ചയച്ചതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരന്‍ നഗരത്തില്‍ തളര്‍ന്നു വീണു.
കൊച്ചി വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി ചതുപ്പില്‍ മൂക്കുകുത്തി
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബഹ്റിനില്‍ നിന്നു വന്ന ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി ചതുപ്പില്‍ മൂക്കുകുത്തി. ഗള്‍ഫ് എയറിന്റെ ജിഎഫ് 270 ഫ്ളൈറ്റാണ് അപകടത്തില്‍പ്പെട്ടത്. ഏഴു യാത്രക്കാര്‍ക്കു പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്നു പത്തു മണിക്കൂറോളം വിമാ ന സര്‍വീസ് തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചയ്ക്ക് 3.50-നാണു സംഭവം. വിമാനം 31 മീറ്റര്‍ അകലെ ചതുപ്പില്‍ മൂക്കുകുത്തി നിന്നതുകൊണ്ടു മാത്രം വന്‍ ദുരന്തം ഒഴിവായി.
2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച
പാവറട്ടി പഞ്ചായത്തിന്റെ തീരപ്രദേശത്തു വന്‍ പരിഭ്രാന്തി പരത്തി പുഴയില്‍ തിരമാല ഉയര്‍ന്നുപൊങ്ങി
പാവറട്ടി: പഞ്ചായത്തിന്റെ തീരപ്രദേശത്തു വന്‍ പരിഭ്രാന്തി പരത്തി പുഴയില്‍ തിരമാല ഉയര്‍ന്നുപൊങ്ങി. ഇന്നലെ രാത്രി എട്ടരയോടെയാണു നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. കൂരിക്കാട് മേഖലയില്‍ പുഴയില്‍നിന്നു വന്‍ ശബ്ദം കേട്ടു തീരദേശത്തെ വീടുകളില്‍നിന്ന് ആളുകള്‍ ഇറങ്ങിയോടി. പൈങ്കണ്ണിയൂര്‍ ജുമ മസ്ജിദില്‍ നിസ്കാരത്തിനായി എത്തിയവരും പരിഭ്രാന്തിയില്‍ ഇറങ്ങിയോടി.
2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച
ഏനാമാക്കല്‍ ജലോത്സവം മൂന്നോണനാളില്‍
പാവറട്ടി: ഏനാമാക്കല്‍ ബോട്ട് ക്ളബിന്റെ ആറാമത് ജലോത്സവം മുന്നോണം നാളില്‍ ഏനാമാവ് കടവ് കായലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 20ഓളം വള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും. സെപ്റ്റംബര്‍ നാലിന് രാവിലെ പത്തിന് ബോട്ട് ക്ളബ് രക്ഷാധികാരി കെ.ബി. ബോസ് പതാക ഉയര്‍ത്തുന്നതോടെ കായല്‍തീരത്ത് ജോലോത്സവത്തിന് തുടക്കമാകും.
മണലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാനെ ഉടന്‍ മാറ്റണമെന്ന് കോണ്‍ഗ്രസ്
പൂവത്തൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എല്‍.സെബാസ്റ്റ്യനെ തല്‍സ്ഥാനത്തുനിന്നും ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃയോഗം പരാതി നല്കി.
ദേശീയപാത 17-മായി ബന്ധപ്പെടുത്തി ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പണി ത്വരിതഗതിയില്‍
പുന്നയൂര്‍ക്കുളം: ദേശീയപാത 17-മായി ബന്ധപ്പെടുത്തി പൊന്നാനി ചമ്രവട്ടവും വടക്ക് തിരൂര്‍ വെട്ടവുമായി കൂട്ടിയിണക്കി ഭാരതപ്പുഴക്ക് കുറുകെ നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനായി പണികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.
കണ്ടശാംകടവ് ജലോത്സവത്തിന് കൊടിയേറി
കണ്ടശാംകടവ്: കണ്ടശാംകടവ് ജലോത്സവത്തിന് കൊടിയേറി. ബോട്ട് ജെട്ടിയില്‍ വാടാനപ്പിള്ളി ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് സുബൈദാ മുഹമ്മദാണ് കൊടി ഉയര്‍ത്തിയത്. മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. സുര്‍ജിത്, ജോര്‍ജ് എ. ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു. അഞ്ച് വര്‍ഷമായി മുടങ്ങികിടക്കുന്ന ജലോത്സവം രണ്േടാണ നാളില്‍ കാനോലികനാലില്‍ വീണ്ടും തുടങ്ങും.
റെന്റ് എ കാറുകള്‍ പണയപ്പെടുത്തി തട്ടിപ്പ്
ഗുരുവായൂര്‍: വാടകയ്ക്ക് നല്കിയ ഇന്നോവ, വാഗണ്‍ ആര്‍ കാറുകള്‍ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയതായി പരാതി. കോട്ടപ്പടി താനപറമ്പില്‍ രാമചന്ദ്രന്റെ കാറുകള്‍ വാടകയ്ക്കെടുത്ത് സുഹൃത്ത് മരുതയൂര്‍ സ്വദേശി സന്തോഷ് ആണ് പണയപ്പെടുത്തിയത്.
ഗുരുവായൂര്‍, പാവറട്ടി ശുദ്ധജല പദ്ധതി: 2.18 കോടി വൈദ്യുതി കുടിശിക; തൃത്താല പമ്പ് ഹൌസിലെ വൈദ്യുതി ബന്ധം വിഛേദിച്ചു
ഗുരുവായൂര്‍: തൃത്താലയില്‍ നിന്നുള്ള ഗുരുവായൂര്‍ ശുദ്ധജലപദ്ധതിയുടേയും പാവറട്ടി ശുദ്ധജല പദ്ധതിയുടേയും 2.18 കോടി രൂപയുടെ വൈദ്യുതി കുടിശിക അടയ്ക്കാത്തതിനാല്‍ പമ്പ്ഹൌസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചു.
2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച
ഗുരുവായൂരില്‍ സെവന്‍അപ് ശീതള പാനീയ കുപ്പി പൊട്ടിത്തെറിച്ചു
ഗുരുവായൂര്‍: കടയില്‍ വില്‍പനയ്ക്ക് വച്ചിരുന്ന സെവന്‍അപ് ശീതള പാനീയ കുപ്പി പൊട്ടിത്തെറിച്ചു. ഗുരുവാ യൂര്‍ പ്രൈവറ്റ് ബസ്റ്റാന്റ് കെട്ടിടത്തിലെ കൃഷ്ണ സ്റ്റോഴ് സില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന സെവന്‍അപ് കുപ്പികളിലൊന്നാണ് ഇന്നലെ രാവിലെ 11ടെ പൊട്ടി ത്തെറിച്ചത്. കടയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലിറ്ററിന്റെ പ്ളാസ്റ്റിക് ബോട്ടിലിന്റെ അടി ഭാഗമാണ് പൊട്ടി ത്തെറിച്ചി രിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടപ്പടി ഫ്രണ്ട്സ് ബേക്ക റിയിലും സെവന്‍അപ് ശീതള പാനീയ കുപ്പി പൊട്ടി ത്തെറിച്ചിരുന്നു.
മണലൂര്‍ എംഎല്‍എ പി.എ. മാധവന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു
പാവറട്ടി: വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയത്തിനതീതമായ കാഴ്ചപ്പാട് ഉണ്ടാകണമെന്ന് മുന്‍ നിയമസഭാ സ്പീക്കര്‍ വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. മണലൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങളും വിമര്‍ശനങ്ങളുമില്ലാതെ സുതാര്യമായി വേണം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനെന്നും വി.എം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ശിഹാബ് തങ്ങള്‍ അനുസ്മരണവും തര്‍ബിയത്ത് ക്ലാസ്സും നടത്തി
ചാവക്കാട്: പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും തര്‍ബിയത്ത് ക്ലാസ്സും ഇഫ്താര്‍ സംഗമവും നടത്തി. മുസ്ലിംലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ .സലാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. മഹ്ബൂബലി അധ്യക്ഷനായി.
കാലം കൈമാറിപ്പോന്ന അറിവുകള്‍ പുതിയ തലമുറയ്ക്ക്
ചാവക്കാട്: കാലം കൈമാറിപ്പോന്ന അറിവുകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ബി.ബി.എ.എല്‍.പി. സ്‌കൂള്‍ മണത്തലയില്‍ അളവറിവുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചു. നാട്ടറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് അളവറിവുകള്‍സംഘടിപ്പിച്ചത്.
2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച
പുവ്വത്തൂരില്‍ പോലീസ് സ്റ്റേഷന് മുന്നിലെ കടകളില്‍ മോഷണം
പാവറട്ടി: പൂവത്തൂരിലെ പാവറട്ടി പോലീസ് സ്റ്റേഷനു മുന്നിലുള്ള നാലു കച്ചവടസ്ഥാപനങ്ങളില്‍ മോഷണം. കച്ചവട സ്ഥാപനങ്ങളുടെ പുറകുവശത്തെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. പൂവത്തൂര്‍ ചിരിയങ്കണ്ടത്ത് ജേക്കബിന്റെ പച്ചക്കറിക്കട, തിണ്ടിയത്ത് കുമാരന്റെ സ്റേഷനറിക്കട, കരുമത്തില്‍ വാസുവിന്റെ ഹോട്ടല്‍, പടയത്ത് അബ്ബാസിന്റെ കോഴിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.
2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച
നിയന്ത്രണം വിട്ട സ്കൂള്‍വാന്‍ ബസ് സ്റോപ്പില്‍ ഇടിച്ച് അനവധി പേര്‍ക്ക് പരിക്ക്
പാവറട്ടി: സ്കൂള്‍വാന്‍ നിയന്ത്രണം വിട്ട് ബസ് സ്റോപ്പില്‍ ഇടിച്ച് പത്തു വിദ്യാര്‍ഥികള്‍ക്കും ബസ് കാത്തുനിന്ന യാത്രക്കാരിക്കും പരിക്കേറ്റു. ഇന്നുരാവെല എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. ഏനാമാവ് മേഖലയില്‍ നിന്നും ചാവക്കാട് ഐഡിസി സ്കൂളിലേക്കു കുട്ടികളെ കൊണ്ടുപോയിരുന്ന കോണ്‍ട്രാക്ട് വാനാണ് ബസ് സ്റ്റോപ്പില്‍ ഇടിച്ചത്. മുല്ലശേരി പറമ്പന്തള്ളി അമ്പലനട ബസ് സ്റോപ്പിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് സ്റോപ്പും സ്വകാര്യവ്യക്തിയുടെ മതിലും പൂര്‍ണമായും തകര്‍ന്നു.
2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച
ആരോഗ്യശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഭവനനിര്‍മാണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം നല്‍കും
ഗുരുവായൂര്‍: ആരോഗ്യശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഭവനനിര്‍മാണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം നല്‍കുന്ന നഗരസഭ ബജറ്റ് വൈസ് ചെയര്‍പഴ്സന്‍ രമണി പ്രേംനാഥ് അവതരിപ്പിച്ചു. 78,04,97,461രൂപ വരവും 65,68,43,597രൂപ ചെലവും 12,36,53,864രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് ചര്‍ച്ച നാളെ നടക്കും.
2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച
മരണശേഷം ശരീരവും അവയവങ്ങളും ദാനംചെയ്ത് ഇരിങ്ങപ്പുറം ഗ്രാമം മാതൃകയാകുന്നു
ഗുരുവായൂര്‍: മരണശേഷം ശരീരവും അവയവങ്ങളും ദാനംചെയ്ത്് ഇരിങ്ങപ്പുറം ഗ്രാമത്തിലെ യുവാക്കള്‍ മാതൃകയാകുന്നു. ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറം പ്രദേശത്തുള്ള യുവാക്കുളുടെ ശ്രമഫലമായി 30പേരാണ ് ശരീരവും അവയവങ്ങളും മരണാനന്തരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കാനും അവയവങ്ങള്‍ ദാനം ചെയ്യാനുമുള്ള സമ്മതപത്രത്തില്‍ ഒപ്പുവെച്ചത്.
സ്നേഹതീരത്ത് കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുകിപ്പോയി; ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി
തളിക്കുളം: സ്നേഹതീരത്ത് കുളിക്കാനിറങ്ങിയ അച്ഛനും മകനും ശക്തമായ തിരയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയി. മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. കൊടകര സ്വദേശി മുന്നയില്‍ നന്ദകുമാരന്‍നായര്‍ (59), സുനില്‍ (23) എന്നിവരാണ് തിരയില്‍പ്പെട്ട് ഒഴുകിപോയത്. കുടുംബാംഗങ്ങളോടൊത്ത് കടല്‍ കാണാന്‍ എത്തിയതായിരുന്നു ഇവര്‍.
പാവറട്ടി പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളില്‍ ശുദ്ധജലം മുടങ്ങി
പാവറട്ടി: മോട്ടോറുകള്‍ നശിക്കുകയും പൈപ്പുകള്‍ പൊട്ടുകയും ചെയ്തതിനെ തുടര്‍ന്നു പാവറട്ടി പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളില്‍ ശുദ്ധജലം മുടങ്ങി. ചുക്കുബസാര്‍, വെന്മേനാട് പുഞ്ചിരി നഗര്‍, കൈതമുക്ക്, പൈങ്കണ്ണിയൂര്‍ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം മുടങ്ങിയത്.
2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച
പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കും: മന്ത്രി എ.പി. അനില്‍കുമാര്‍
ഗുരുവായൂര്‍: പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഫോക്‌ലോര്‍ അക്കാദമിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്ന് പട്ടികജാതി വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഗുരുവായൂരില്‍ അഖിലകേരള പുള്ളുവന്‍സമിതിയുടെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടു: കുടിവെള്ള സംഭരണി ഇപ്പോഴും നോക്കുകുത്തി
പാവറട്ടി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എളവള്ളി പഞ്ചായത്ത് ഓഫീസ് വളപ്പില്‍ സ്ഥാപിച്ച കുടിവെള്ള സംഭരണി നോക്കുത്തിയാവുന്നു. ചാലിശേരി-പാവറട്ടി പദ്ധതിയുടെ ഭാഗമായി എളവള്ളി പഞ്ചായത്തിലേക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ നിര്‍മിച്ചതായിരുന്നു സംഭരണി.
പാടൂരില്‍ വീടിന്റെ ജനല്‍ വഴി മുപ്പതിനായിരം രൂപ കവര്‍ന്നു
പാവറട്ടി: പാടൂരില്‍ വീടിന്റെ ജനല്‍ വഴി മുപ്പതിനായിരം രൂപ കവര്‍ന്നു. പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളിനടുത്ത് ഏറച്ചം വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ നിന്നാണ് പണം കവര്‍ന്നത്.
പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി സ്വകാര്യ സ്കൂളുകള്‍ ധന സഹായം നല്‍കി
ചാവക്കാട്: പാലയൂര്‍ കണ്ണികുത്തി പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി സ്വകാര്യ സ്കൂളുകള്‍ ഒരുമനയൂര്‍ പഞ്ചായത്തിന് ധന സഹായം നല്‍കി. കമ്പികള്‍ പുറത്തായ നിലയിലാണ് പാലം ഇപ്പോഴുള്ളത്. നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ നടത്താന്‍ തീരുമാനിച്ചത്.
ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സൌജന്യ ആംബുലന്‍സ് സര്‍വീസ് പ്രാവര്‍ത്തികമാക്കി
പാവറട്ടി: ജാതി-മത-രാഷ്ട്രീയ-സാമൂഹിക ചിന്തകള്‍ക്ക് അതീതമായി മനുഷ്യജീവനല്‍ മഹത്വം കണ്െടത്തി ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സൌജന്യ ആംബുലന്‍സ് സര്‍വീസ് പ്രാവര്‍ത്തികമാക്കി. കേരള സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയപ്രവര്‍ത്തനങ്ങള്െക്കാളും മനുഷ്യസേവനത്തിനു ഊന്നല്‍ നല്‍കണം. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കന്നതാണ് യഥാര്‍ഥ വികസനരാഷ്ട്രീയമെന്ന് മന്ത്രി പറഞ്ഞു.
ബാങ്കുകള്‍ വഴിയുള്ള വിദ്യാഭ്യാസ വായ്പ വിതരണം സുതാര്യമാല്ലെന്ന ആക്ഷേപമുയരുന്നു
ചാവക്കാട്: ബാങ്കുകള്‍ വഴിയുള്ള വിദ്യാഭ്യാസ വായ്പ വിതരണം സുതാര്യമാല്ലെന്ന ആക്ഷേപമുയരുന്നു. മാനേജര്‍മാരുടെ താല്‍പര്യമനുസരിച്ച് വായ്പ വിതരണം ചെയ്യുന്ന നടപടി അവസാനിപ്പിച്ച് പൊതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ വിതരണം ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഏതെല്ലാം കോഴ്സുകള്‍ പഠിക്കാന്‍ വായ്പ നല്‍കണമെന്നും ഇതിന് എത്ര രൂപവരെ വായ്പ നല്‍കണമെന്നും ധനകാര്യ വകുപ്പും റിസര്‍വ് ബാങ്കും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച
ചാവക്കാട് നഗരത്തിലെ ടൌണ്‍ പള്ളിക്കു മുന്നിലുളള ഒാട്ടോറിക്ഷ പാര്‍ക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി
ചാവക്കാട്: നഗരത്തിലെ ടൌണ്‍ പള്ളിക്കു മുന്നിലുളള ഒാട്ടോറിക്ഷ പാര്‍ക്ക് മാറ്റി സ്ഥാപിക്കാന്‍ നഗരസഭാധ്യക്ഷ വിളിച്ചുചേര്‍ത്ത ട്രാഫിക് പരിഷ്കരണ യോഗത്തില്‍ തീരുമാനമായി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒാട്ടോ പാര്‍ക്ക് മാറ്റാനുള്ള തീരുമാനമെന്നു നഗരസഭാധ്യക്ഷ എ.കെ. സതീരത്നം യോഗത്തെ അറിയിച്ചു. പൊന്നാനി, മുനക്കക്കടവ് ഭാഗത്തുനിന്നു വരുന്ന ബസുകള്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നിര്‍ത്തണമെന്നും അതിനുശേഷം മാത്രം ടൌണില്‍ പ്രവേശിക്കണമെന്നും തീരുമാനിച്ചു. എല്ലാ ബസുകളും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ സ്റ്റാന്‍ഡില്‍ കയറണമെന്നും നിര്‍ദേശിച്ചു.
'മഴവെള്ളം ജീവാമൃതം' പഞ്ചായത്ത് ഭരണസമിതി ജനങ്ങളിലേക്ക് ഇറങ്ങുന്നു
ചാവക്കാട്: കുടിവെളളക്ഷാമം രൂക്ഷമായ ഒരുമനയൂര്‍ പഞ്ചായത്തില്‍ കുടിവെളളം ജീവാമൃതം എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് ഭരണസമിതി ജനങ്ങളിലേക്ക് ഇറങ്ങുന്നു. ജല അതോറിറ്റിക്കെതിരെയും മറ്റും നിരന്തരമായി സമരം നടത്തിയിട്ടും ജനങ്ങള്‍ക്കു കുടിക്കാന്‍ വെളളം ലഭിക്കുന്നില്ലെന്നു വന്നതോടെയാണു പഞ്ചായത്ത് പുതിയ മാര്‍ഗങ്ങള്‍ തേടിയത്. മേല്‍ക്കൂരയില്‍നിന്നു വെള്ളം സംഭരിച്ചു കിണറുകളിലെ ഉപ്പുവെളളം ഒഴിവാക്കുന്നതിനുളള മഴപ്പൊലിമ പദ്ധതിക്കു പഞ്ചായത്തില്‍ തുടക്കം കുറിച്ചു. പഞ്ചായത്തും സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ശില്‍പശാല പി.എ. മാധവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പാലയൂര്‍ എം.എല്‍.ആന്റോയുടെ ആന്റോ സൌണ്ടിന് സുവര്‍ണജൂബിലി തിളക്കം
ചാവക്കാട്: തോളില്‍ കാവ് തൂക്കി ആപ്ളിഫയറുമായി ദേശദേശാന്തരങ്ങള്‍ ഉത്സവപറമ്പുകളിലും പള്ളികളിലും കല്യാണവീടുകളിലും ചുറ്റി ആള്‍ക്കാരെ പാട്ടുകേള്‍പ്പിച്ചും സിനിമ കാണിച്ചും ശബ്ദവും വെളിച്ചവും എത്തിക്കുന്നതിനിടെ ആധുനിക ഡിജിറ്റല്‍ സംവിധാനത്തിലെത്തി നില്‍ക്കുന്ന പാലയൂര്‍ എം.എല്‍.ആന്റോയുടെ ആന്റോ സൌണ്ടിന് സുവര്‍ണജൂബിലി തിളക്കം.
ഓണാഘോഷക്കാലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: കണ്‍ട്രോള്‍ റൂം തുറന്നു
തൃശൂര്‍: ഓണാഘോഷക്കാ ലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കു വാനുള്ള സാധ്യത കണക്കി ലെടുത്ത് അയ്യന്തോള്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സി.എം. ഷാനവാസ് അറിയിച്ചു. സ്പിരിറ്റ്, മദ്യം എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും, കള്ളുഷാ പ്പുകളില്‍കൂടി വില്പന നടത്തു ന്ന കള്ളില്‍ മായം ചേര്‍ക്കല്‍ എന്നിവ തടയലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍,
ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്നു തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു
കുന്നംകുളം: ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്നു തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കേച്ചേരി മഴുവഞ്ചേരി തോണിപ്പറമ്പില്‍ ദാസന്റെ മകന്‍ അഥുല്‍ ദാസി (15) നാണ് പരിക്കേറ്റത്. രാവിലെ മഴുവഞ്ചേരിയില്‍നിന്നു ഗുരുവായൂര്‍- തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസ്സില്‍ നിന്നു വീണാണ് അഥുലിന് പരിക്കേറ്റത്. അമിത വേഗത്തിലായിരുന്ന ബസ്സ് കൈപ്പറമ്പ് എത്തുന്നതിന് മുമ്പുള്ള കയറ്റത്ത് എതിരെ വന്ന ബസ്സിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം ഉണ്ടായത്.
ഗുരുവായൂരിലെ പത്മനാഭോ മരപ്രഭു ശില്പത്തിന് ചുറ്റും മഹാധ്യാന ഗുരുക്കന്മാരുടെ ധ്യാനശിരസ്സുകള്‍ സ്ഥാപിച്ചു
ഗുരുവായൂര്‍: പിച്ചളയില്‍ നിര്‍മിച്ച കനകപ്രഭാമണ്ഡലം ചാരുതപകരുന്ന ഗുരുവായൂരിലെ പത്മനാഭോ മരപ്രഭു ശില്പത്തിന് ചുറ്റും മഹാധ്യാന ഗുരുക്കന്മാരുടെ ധ്യാനശിരസ്സുകള്‍ സ്ഥാപിച്ചു. സിദ്ധഋഷിമുനികുലത്തിന്റെ പ്രതീകാത്മകമായാണ് ഏകാഗ്രതയും ധ്യാനവും പകരുന്നവയാണ് ധ്യാനഗുരു ശിരസ്സുകളെന്ന് ശില്പി മംഗലപ്പുഴ രാമചന്ദ്രന്‍ പറഞ്ഞു.
2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച
കുന്നംകുളത്തെ ഗതാഗത കുരുക്കിന് ഒരു പരിഹാര മാര്‍ഗം
കുന്നംകുളംത്ത് ഗതാഗത കുരുക്ക് പല രീതിയില് പല സ്ഥലങ്ങളിലയിട്ടാണ്. പഴയ ബസ് സ്റ്റാന്റ് പൂര്ണമായും തൃശൂര്, വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ബസുകള്‍ക്ക് മാത്രമാക്കുക, ഇതില് കോഴിക്കോട്, പാലക്കാട് ഭാഗതു നിന്ന് ഗുരുവായൂരിലേക്കും എറണാകുളത്തേക്കും ഉള്ള വാഹനങ്ങള്‍ക്ക് പ്രവേശിക്കാം
2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച
തൃശൂര്‍ മാടക്കത്തറ സബ്സ്റേഷനില്‍ തീപിടുത്തം
തൃശൂര്‍: തൃശൂര്‍ മാടക്കത്തറ സബ്സ്റേഷനില്‍ വന്‍തീപിടുത്തം. കെഎസ്ഇബി പവര്‍ സ്റേഷനിലെ രണ്ടാം നമ്പര്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിനു കാരണമായത്. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ഫേസ്ബുക്കും ട്വിറ്ററും നിരീക്ഷണത്തില്‍: സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കയറി അതിരുകടക്കുന്നവര്‍ ശ്രദ്ധിക്കുക
സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കയറി അതിരുകടക്കുന്നവര്‍ ശ്രദ്ധിക്കുക, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണ് നിങ്ങളുടെ മുകളിലുണ്െടന്ന്. സൈബര്‍ സുരക്ഷ കണക്കിലെടുത്ത് സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍ നിരീക്ഷണത്തിലാണെന്ന് ആഭ്യന്തര മന്ത്രാലയും അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം വാര്‍ത്താവിനിമയ വിവര സാങ്കേതികവകുപ്പാണ് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
ചാവക്കാട് നഗരസഭയുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്ഗ്രസ്സ് ധര്‍ണ്ണ നടത്തി
ചാവക്കാട്: ചാവക്കാട് നഗരസഭയുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്ഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഗുരുവായൂര്‍ ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്‍റ് പി കെ ജമാലുദ്ധീന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. കോണ്ഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്‍റ് കെ നവാസ് അധ്യക്ഷത വഹിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളി ഉപയോഗിച്ച് പൊതിഞ്ഞ തൂണുകള്‍ തിങ്കളാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിക്കും
ഗുരുവായൂര്‍: ക്ഷേത്രം കിഴക്കേഗോപുരത്തിന് മുന്നിലുള്ള ആറ് കരിങ്കല്‍ത്തൂണുകള്‍ക്ക് വെള്ളിപ്രഭ. നൂറുകിലോ വെള്ളി ഉപയോഗിച്ച് പൊതിഞ്ഞ തൂണുകള്‍ തിങ്കളാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിക്കും. കുംഭകോണത്തിലെ ശില്പികള്‍ വെള്ളി പൊതിയുന്ന പണി പൂര്‍ത്തിയാക്കി ശനിയാഴ്ച സന്ധ്യയ്ക്ക് ഗുരുവായൂരപ്പന് മുന്നില്‍ നമസ്‌കരിച്ച് വണങ്ങി.
പുന്നയൂര്‍ പഞ്ചായത്തിനെ വിഭജിച്ച് എടക്കഴിയൂര്‍ ആസ്ഥാനമായി തീരദേശ പഞ്ചായത്ത് രൂപീകരിക്കണം
ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിനെ വിഭജിച്ച് എടക്കഴിയൂര്‍ ആസ്ഥാനമായി തീരദേശ പഞ്ചായത്ത് രൂപീകരിക്കണമെന്നു താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. എന്‍സിപി പ്രതിനിധി എം.കെ. ഷംസുദ്ദീനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. താലൂക്ക് വികസന സമിതിയില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച
ചേറ്റുവ ഹാര്‍ബറിന്റെ നിര്‍മാണം സ്തംഭനത്തിലേക്ക്
വാടാനപ്പള്ളി: നിര്‍ദിഷ്ട ചേറ്റുവ ഹാര്‍ബറിന്റെ നിര്‍മാണം സ്തംഭനത്തിലേക്ക്. ഇതുവരെ ചെലവായ രണ്ടു കോടിയോളം സംഖ്യ ലഭിക്കാത്തതാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന്‍ തീരുമാനിച്ചത്.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കിയതായി കരാറുകാരന്‍ പറഞ്ഞു.
കുട്ടിയുടെ മൃതദേഹം കണ്ടുവെന്ന് വാര്‍ത്ത; കണ്ടത് ചത്ത പെരുച്ചാഴിയെ
ചാവക്കാട്: ബ്ളാങ്ങാട് ജുമാഅത്ത് പള്ളിയുടെ കബര്‍സ്ഥാനില്‍ കുട്ടിയുടെ മൃതദേഹം കണ്ടുവെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. വിവരം അറിഞ്ഞ് പോലീസും നാട്ടുകാരുമെത്തി.
ഗുരുവായൂര്‍ നഗരസഭാ ഭരണം ബഹുദൂരം പിന്നോട്ട്
ഗുരുവായൂര്‍: നഗരസഭാ ഭരണം അധികാരത്തിലേറി ഒമ്പതുമാസം പിന്നിടുമ്പോള്‍ വികസനത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നോട്ട് പോയിരിക്കുകയാണ്. നഗരം പനിരോഗത്തില്‍ നട്ടംതിരിയുമ്പോഴും സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും രോഗനിര്‍ണയത്തിനും രക്തപരിശോധനകള്‍ക്കും ആശ്രയമായ നഗരസഭയുടെ ലബോറട്ടറി അടഞ്ഞു കിടക്കുന്നു. ലബോറട്ടറി അടഞ്ഞുകിടന്നിട്ട് ആഴ്ചകളായിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാതെ ഭരണാധികാരികള്‍ അനാസ്ഥ തുടരുന്നു.
2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച
ചാവക്കാട് താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം
ചാവക്കാട്: താലൂക്ക് സപ്ളൈ ഓഫീസില്‍ പുതുക്കാനായി അപേക്ഷ സമര്‍പ്പിച്ച് ഫോട്ടോ എടുത്തവരുടെയും കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി അപേക്ഷ നല്‍കിയവര്‍ക്ക് ആഗസ്ത് എട്ടു മുതല്‍ കാര്‍ഡുകള്‍ സപ്ളൈ ഓഫീസില്‍ വിതരണം ചെയ്യും.
2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച
ചാവക്കാട് എം.ആര്‍.ആര്‍.എം.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണം
ചാവക്കാട്: എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്ന് അധ്യാപക- രക്ഷാകര്‍ത്തൃ യോഗം ആവശ്യപ്പെട്ടു. യോഗം പി.ടി.എ. പ്രസിഡന്റ് ഫിറോസ് പി. തൈപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എന്‍.ആര്‍. ശോഭ അധ്യക്ഷയായി.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാഗൃഹത്തിനു നേരെ ആക്രമണം
പാവറട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവും പാവറട്ടി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറുമായ എം കെ അനില്‍കുമാറിന്റെ ഭാര്യാവീടിനു നേരെ ആക്രമണം. വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമിസംഘം തല്ലിത്തകര്‍ത്തു.
പുണ്യമാസങ്ങളെ വരവേറ്റ് സ്കൂളില്‍ ഖുര്‍ആന്‍-രാമായണ പാരായണം
ചാവക്കാട്: ഹൈന്ദവ-മുസ്ലിം പുണ്യ മാസങ്ങളെ വരവേറ്റ് സ്കൂളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണവും രാമായണ പാരായണവും. മണത്തല ബി.ബി.എ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് വേറിട്ട പരിപാടിയിലൂടെ വ്യത്യസ്തരായത്. സ്കൂളിലെ മുസ്ലിം വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ ഹൈെന്ദവ വിദ്യാര്‍ഥികള്‍ രാമയണം വായിച്ചു.
2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച
ചാവക്കാട് ടിപ്പര്‍ ലോറി റേഡരികിലെ കാനയിലേയ്ക്ക് മറിഞ്ഞു
ചാവക്കാട്: കെട്ടിട നിര്‍മ്മാണത്തിന് ചരല്‍മണ്ണുമായി വന്ന ടിപ്പര്‍ ലോറി റേഡരികിലെ കാനയുടെ ഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് കാനയിലേയ്ക്ക് മറിഞ്ഞു. ചാവക്കാട് ഏനാമാവ് റോഡിന് സമീപം രാവിലെ 7 നായിരുന്നു സംഭവം. റോഡില്‍നിന്ന് പറമ്പിലേക്ക് ചരലിറക്കാനായി ലോറി നീങ്ങുമ്പോള്‍ കാനയ്ക്ക് മുകളിലിട്ടിരുന്ന സ്ലാബ് നീങ്ങിയതാണ് കാനയുടെ അരിക് തകരാന്‍ കാരണം. പിന്നീട് ക്രെയിനെത്തി ലോറി കയറ്റി.
കുന്നംകുളം ബസ്സുകള്‍ കൂട്ടിയിടിച്ച് അനവധി പേര്‍ക്ക് പരിക്കേറ്റു
കുന്നംകുളം: പാറേമ്പാടം പമ്പ് ജങ്ഷനു സമീപം ബസ്സുകള്‍ കൂട്ടിയിടിച്ച് 42 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. 32 പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി.
2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച
ആംഗന്‍വാടി കെട്ടിടത്തിനു മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു: വന്‍ അപകടം ഒഴിവായി
പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡിലെ പെരിങ്ങാട് ദീപ്തി ആംഗന്‍വാടിക്കു മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ആംഗന്‍വാടി കെട്ടിടത്തിനു മുകളിലൂടെ പോയിരുന്ന വൈദ്യുതി കമ്പി താഴ്ന്ന് കെട്ടിടത്തോട് മുട്ടിയ നിലയിലായിരുന്നു. മഴയുള്ള സമയത്ത് ഇടയ്ക്ക് ചുമരില്‍ ചാരുമ്പോള്‍ തരിപ്പ് അനുഭവപ്പെടാറുണ്െടന്നും എന്നാല്‍ ഇത് വൈദ്യുതി പ്രസരണമാണെന്ന് മനസിലായിരുന്നില്ലെന്നും ആംഗന്‍വാടി ടീച്ചര്‍ പറയുന്നു.
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 15 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തും
ചാവക്കാട്: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ റമസാനില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 15 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു. യുഎഇ, ഖത്തര്‍, സൌദി, മലേഷ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി കമ്മിറ്റികളുടെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)