തൃശൂര്‍: തൃശൂര്‍ മാടക്കത്തറ സബ്സ്റേഷനില്‍ വന്‍തീപിടുത്തം. കെഎസ്ഇബി പവര്‍ സ്റേഷനിലെ രണ്ടാം നമ്പര്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിനു കാരണമായത്. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
പുലര്‍ച്ചയോടെയാണ് സംഭവം. നാലു ട്രാന്‍സ്ഫോര്‍മറുകളാണ് ഇവിടെയുള്ളത്. അതേസമയം, ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. അഞ്ചിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. അതേസമയം, തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി വിതരണം തടസപ്പെടില്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.