പേജുകള്‍‌

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഏനാമാക്കല്‍ ജലോത്സവം മൂന്നോണനാളില്‍


പാവറട്ടി: ഏനാമാക്കല്‍ ബോട്ട് ക്ളബിന്റെ ആറാമത് ജലോത്സവം മുന്നോണം നാളില്‍ ഏനാമാവ് കടവ് കായലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 20ഓളം വള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും. സെപ്റ്റംബര്‍ നാലിന് രാവിലെ പത്തിന് ബോട്ട് ക്ളബ് രക്ഷാധികാരി കെ.ബി. ബോസ് പതാക ഉയര്‍ത്തുന്നതോടെ കായല്‍തീരത്ത് ജോലോത്സവത്തിന് തുടക്കമാകും.
തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടനം ഉച്ചതിരിഞ്ഞ് രണ്ടിന് മണലൂര്‍ എംഎല്‍എ പി.എ. മാധവന്‍ നിര്‍വഹിക്കും. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സത്യന്‍ അധ്യക്ഷത വഹിക്കും. പാവറട്ടി എസ്ഐ പി.വി. രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും.

വെങ്കിടങ്ങ് - മണലൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഇത്തവണ ജേതാവായ ദേവദാസ് ചുണ്ടന്‍ വള്ളത്തിനു വേണ്ടി തുഴയെറിഞ്ഞ വെങ്കിടങ്ങ് പഞ്ചായത്തിലെ തുഴച്ചില്‍കാരെ ഉപഹാരം നല്കി ആദരിക്കും. പാവറട്ടിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബോട്ട് ക്ളബ് ഭാരവാഹികളായ കെ.വി. ബിനേഷ്, വി.ജി. മണി, ആര്‍.എം. റിയാസ്, ടി.എന്‍. ഷൈജു, കെ.പി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.