തൃശൂര്‍: ഓണാഘോഷക്കാ ലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കു വാനുള്ള സാധ്യത കണക്കി ലെടുത്ത് അയ്യന്തോള്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സി.എം. ഷാനവാസ് അറിയിച്ചു. സ്പിരിറ്റ്, മദ്യം എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും, കള്ളുഷാ പ്പുകളില്‍കൂടി വില്പന നടത്തു ന്ന കള്ളില്‍ മായം ചേര്‍ക്കല്‍ എന്നിവ തടയലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍,
കണ്‍ട്രോള്‍റൂമില്‍ ലഭിക്കുന്ന പരാതികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് രണ്ടു പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജമാക്കിയിട്ടുണ്ട്. അനധികൃ തമായി സ്പിരിറ്റ് സംസ്ഥാ നത്തേക്ക് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കു ന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കും. അത്തരം കുറ്റകൃത്യ ങ്ങളുടെ വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷി ക്കുന്നതാണെന്നും കുറ്റകൃത്യ ങ്ങള്‍ തടയുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഏത് പരാതിയും വിളിച്ചറിയി ക്കാവുന്ന നമ്പറുകള്‍ കണ്‍ട്രോള്‍ റൂം: 0487-2361237, എക്സൈസ് സര്‍ക്കിള്‍ തൃശ്ശൂര്‍ 0487-236002, ഇരിങ്ങാലക്കുട 0480-2832800, വടക്കാഞ്ചേരി 04884-232407, വാടാനപ്പള്ളി 0487-2290005, കൊടുങ്ങല്ലൂര്‍ 0480-28093390.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.