പേജുകള്‍‌

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 15 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തും

ചാവക്കാട്: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ റമസാനില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 15 ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു. യുഎഇ, ഖത്തര്‍, സൌദി, മലേഷ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി കമ്മിറ്റികളുടെ
സഹകരണത്തോടെയാണു റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. 21നു ചാവക്കാട് തര്‍ബിയത്ത് ക്യാംപും ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗവും നടക്കും.

യോഗം എന്‍.ടി. ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. വി.കെ. ഷാഹു അധ്യക്ഷത വഹിച്ചു. സി.എച്ച്. റഷീദ്, പി.കെ. ചേക്കു, ആര്‍.പി. മുഹമ്മദുണ്ണി, ആര്‍.പി. ബഷീര്‍, സുലൈമു വലിയകത്ത്, പി.സി. അബ്ദുമോന്‍, മെഹബൂബ് അലി, എം.വി. ഷക്കീര്‍, എന്‍.കെ. മുഹമ്മദ്, ഹനീഫ് ചാവക്കാട്, കെ.കെ. ഹംസകുട്ടി, റസാഖ് ഒരുമനയൂര്‍, സുബൈര്‍ തങ്ങള്‍, ബക്കര്‍, ഇക്ബാല്‍ ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.