പേജുകള്‍‌

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഗുരുവായൂര്‍, പാവറട്ടി ശുദ്ധജല പദ്ധതി: 2.18 കോടി വൈദ്യുതി കുടിശിക; തൃത്താല പമ്പ് ഹൌസിലെ വൈദ്യുതി ബന്ധം വിഛേദിച്ചു

ഗുരുവായൂര്‍: തൃത്താലയില്‍ നിന്നുള്ള ഗുരുവായൂര്‍ ശുദ്ധജലപദ്ധതിയുടേയും പാവറട്ടി ശുദ്ധജല പദ്ധതിയുടേയും 2.18 കോടി രൂപയുടെ വൈദ്യുതി കുടിശിക അടയ്ക്കാത്തതിനാല്‍ പമ്പ്ഹൌസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചു.
ഗുരുവായൂര്‍ ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൌസിലേക്കുള്ള വൈദ്യുതി ബന്ധമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് യാതൊരു മുന്നറിയിപ്പുമില്ലാതെ കെഎസ്ഇബി അധികൃതര്‍ വിഛേദിച്ചത്. ഗുരുവായൂര്‍ ശുദ്ധജല പദ്ധതിയുടെ 67 ലക്ഷം രൂപയും പാവറട്ടി ശുദ്ധജല പദ്ധതിയുടെ 1.55കോടി രൂപയുമാണ് അടയ്ക്കാനുള്ളത്. 2010 മാര്‍ച്ച് മുതലുള്ള തുകയാണ് കുടിശിക. വൈദ്യുതി വിഛേദിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം നഗരസഭകളിലും കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിലും ഇന്ന് കുടിവെള്ള വിതരണം മുടങ്ങും. പണം അടച്ചില്ലെങ്കില്‍ പാവറട്ടി പമ്പ് ഹൌസിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിക്കാന്‍ സാധ്യതയുണ്ട്. 

ഇന്ന് വൈദ്യുതി കുടിശിക അടച്ചില്ലെങ്കില്‍ വരും ദിവസങ്ങള്‍ അവധിയായതിനാല്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടേണ്ട അവസ്ഥയുണ്ടാകും. വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ട്. 2009 സെപ്റ്റംബറില്‍ വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി വൈദ്യുതി വിഛേദിച്ചിട്ടുണ്ട്. അന്ന് മന്ത്രിയും എംഎല്‍എയും ഇടപെട്ടാണ് കണക്്ഷന്‍ പുനസ്ഥാപിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.