വാടാനപ്പള്ളി: നിര്‍ദിഷ്ട ചേറ്റുവ ഹാര്‍ബറിന്റെ നിര്‍മാണം സ്തംഭനത്തിലേക്ക്. ഇതുവരെ ചെലവായ രണ്ടു കോടിയോളം സംഖ്യ ലഭിക്കാത്തതാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന്‍ തീരുമാനിച്ചത്.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കിയതായി കരാറുകാരന്‍ പറഞ്ഞു.
ഇതുവരെയായി അഴിമുഖത്തുനിന്ന് വടക്കോട്ട് 150 മീറ്റര്‍ പുലിമുട്ട് നിര്‍മാണം പുരോഗതിയിലാണ്. മഴ വന്നതോടെ കരിങ്കല്ലുകള്‍ക്കു ക്ഷാമമായതും ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതുമാണ് തടസമായതത്രെ.
തെക്കുഭാഗത്ത് അഴിമുഖത്തിനു സമീപത്ത് സീ-വാള്‍ റോഡ് വരെ നിര്‍മാണപ്രവര്‍ത്തനം നടത്തി. ഇവിടേക്കുള്ള റോഡുകള്‍ മഴയില്‍ തകര്‍ന്നതോടെ കരിങ്കല്ലുമായി ലോറികള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഹാര്‍ബറിന് സംഖ്യ കണ്ടിരുന്നു. എന്നാല്‍, ഇത്തവണ ബജറ്റില്‍ ഹാര്‍ബറിനെ അവഗണിച്ചതായാണ് പരാതി. ഫിഷ് ലാന്‍ഡിങ് സെന്ററിനു സമീപം 60 മീറ്ററില്‍ വാര്‍ഫ് നിര്‍മാണത്തിന് കുറ്റിയടിക്കല്‍ പൂര്‍ത്തിയായി. മഴ മാറിയാല്‍ ഡ്രജിങ് നടത്തി മണ്ണിട്ട് നികത്തും. ഇതിനായി യന്ത്രങ്ങള്‍ ഹാര്‍ബറില്‍ എത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.