കുന്നംകുളം: കുന്നംകുളം എന്ന ലിപി മാറ്റി കുന്ദംകുളം എന്നാക്കിയ രീതി ശരിയായില്ലെന്നും കുന്നംകുളം എന്ന വാക്കുതന്നെ എല്ലായിടത്തും ഉപയോഗിക്കുവാനും കുന്നംകുളം നഗരസഭ യോഗം തീരുമാനിച്ചു. കുന്നംകുളത്തിന്റെ
ഈ ലിപി സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കുന്നംകുളം എന്ന രീതിയില്‍ തന്നെ പേര് നിലനിര്‍ത്താനായി നടപടി സ്വീകരിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
കുന്ദംകുളം എന്ന വാക്ക് ഇനി എവിടെയും ഉപയോഗിക്കില്ല. ഇത്തരം ലിപി ഉപയോഗിക്കുന്നവര്‍ക്കെതിരേ ബോധവത്കരണവും നടത്തും. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ചില കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ കുന്നംകുളം എന്നുള്ളത് കുന്ദംകുളം എന്നാക്കി മാറ്റി ഉപയോഗിക്കുന്നതിനെതിരേ കുന്നംകുളം സ്വദേശി തന്നെയായ ലിജോ തുടങ്ങിവച്ച പ്രചരണ പ്രവര്‍ത്തനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചാണ് നഗരസഭയും ഇത്തരം ഒരു പ്രധാന തീരുമാനം എടുത്തതത്. കൌണ്‍സിലര്‍ അഡ്വ. ബിനോയിയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
കുന്നംകുളം ഇനി മുതല് കുന്നംകുളം തന്നെ
മറുപടിഇല്ലാതാക്കൂകുന്നംകുളം : 02-08-2011കുന്നംകുളം മുന്സിപല് കൌണ്സില് യോഗത്തില് ഐക്യ കണ്ടെന കുന്ദംകുളം വേണ്ട കുന്നംകുളം മതി എന്നതില് തീരുമാനമെടുത്തു .
കുന്നംകുളം എന്ന സ്ഥല പേരിനു നാളുകളായി കുന്ദംകുളം എന്ന് പലയിടത്തും വിശേഷിപിക്കാറുണ്ട് ഇതിനു ഒരു പരിഹാരമായാണ് ഇന്നത്തെ തീരുമാനം .ഫേസ് ബൂകിലൂടെ ലിജോ ജോസ് ചീരന് ഉന്നയിച്ച ചോദ്യം ഏറെ മാധ്യമ വാര്ത്ത സൃഷ്ടിക്കുകയും അതിനടിസ്തനമാക്കി ഇന്നത്തെ യോഗത്തില് തീരുമാനമാടുക്കുകയായിരുന്നു .
ഫേസ് ബൂകില കുന്നംകുളം ഗ്രൂപ്പ് ആണ് ഇതിനു തുടക്കം വിധിച്ചത് ,ഇതിനു സഹായിച്ച എല്ലാ കുന്നംകുളം സുഹൃത്തുക്കള് ,മാധ്യമ പ്രവര്ത്തകര് ,മുന്സിപല് കുന്സിലെര്മാര് മറ്റു എല്ലാ വര്ക്കും നന്ദി നന്ദി .....
ലിജോ ജോസ് ചീരന്