ഗുരുവായൂര്‍: പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഫോക്‌ലോര്‍ അക്കാദമിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്ന് പട്ടികജാതി വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഗുരുവായൂരില്‍ അഖിലകേരള പുള്ളുവന്‍സമിതിയുടെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൗണ്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.വി. സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാക്കളായ രാമചന്ദ്രന്‍ തയ്യൂര്‍, പാര്‍വ്വതി ചൂണ്ടല്‍, അംബുജാക്ഷി മുള്ളൂര്‍ക്കര എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉപഹാരങ്ങള്‍ സമ്മാനിച്ചു. എന്‍.പി. ശ്രീധരന്‍, വി. അച്യുതക്കുറുപ്പ്, അരവിന്ദന്‍ ചൂണ്ടല്‍, രാജഗോപാല്‍ പള്ളിപ്പുറം, സുധര്‍മന്‍ ചൂണ്ടല്‍ എന്നിവര്‍ പ്രസംഗിച്ചു. പുള്ളുവന്‍പാട്ട് അവതരണവും ഉണ്ടായി.
പുള്ളുവന്‍ സമുദായാംഗങ്ങള്‍ക്ക് അവശകലാകാര പെന്‍ഷനും ആനൂകൂല്യങ്ങളും നല്‍കണമെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫോക്‌ലോര്‍ അക്കാദമിയില്‍ പുള്ളുവന്‍ സമുദായംഗത്തിന് പ്രാതിനിധ്യം നല്‍കുക, പട്ടികജാതിക്കാരുടെ വായ്പക്കുടിശ്ശിക എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.