പേജുകള്‍‌

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഫേസ്ബുക്കും ട്വിറ്ററും നിരീക്ഷണത്തില്‍: സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കയറി അതിരുകടക്കുന്നവര്‍ ശ്രദ്ധിക്കുക


സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കയറി അതിരുകടക്കുന്നവര്‍ ശ്രദ്ധിക്കുക, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണ് നിങ്ങളുടെ മുകളിലുണ്െടന്ന്. സൈബര്‍ സുരക്ഷ കണക്കിലെടുത്ത് സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍ നിരീക്ഷണത്തിലാണെന്ന് ആഭ്യന്തര മന്ത്രാലയും അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം വാര്‍ത്താവിനിമയ വിവര സാങ്കേതികവകുപ്പാണ് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 

തങ്ങളുടെ ശൃംഖലകളില്‍ക്കൂടി നടക്കുന്ന ഡാറ്റ കൈമാറ്റങ്ങള്‍ നിയമപരമായ നിരീക്ഷണത്തിനു വിധേയമാക്കാന്‍ സൌകര്യമൊരുക്കണമെന്ന് ടെലികോം കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനികളുടെ ലൈസന്‍സ് കരാറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. പിടിച്ചെടുക്കുന്ന എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ മുഴുവന്‍ പരിശോധിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞെന്നുവരില്ല. അതിനാല്‍ സൊലൂഷന്‍ സര്‍വീസ്ദാതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയായിരിക്കും പരിശോധന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.