പേജുകള്‍‌

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ചാവക്കാട്‌ നഗരസഭയുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്ഗ്രസ്സ് ധര്‍ണ്ണ നടത്തി


ചാവക്കാട്‌: ചാവക്കാട്‌ നഗരസഭയുടെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്ഗ്രസ്സ്  ചാവക്കാട്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ഗുരുവായൂര്‍ ബ്ലോക്ക്‌ കോണ്ഗ്രസ്സ് പ്രസിഡന്‍റ്  പി കെ ജമാലുദ്ധീന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. കോണ്ഗ്രസ്സ് ചാവക്കാട്‌ മണ്ഡലം പ്രസിഡന്‍റ് കെ നവാസ്‌ അധ്യക്ഷത വഹിച്ചു.


ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ്‌ കെ കെ കാര്‍ത്ത്യായനി ടീച്ചര്‍, പി കെ ജനാര്‍ദ്ധനന്, കെ പി സി സി മെമ്പര്‍ ഗോപപ്രതാപന്‍, ബ്ലോക്ക്‌ കോണ്ഗ്രസ്സ് പ്രസിഡന്‍റ് ഫിറോസ്‌ തൈപറമ്പില്‍, വൈസ്‌പ്രസിഡന്‍റ് സുരേഷ് പി, ഡി സി സി മെമ്പര്‍ യതീന്ദ്രദാസ്‌, മണ്ഡലം സെക്രട്ടറിമാരായ ടി വി ബദറുദ്ധീന്‍, എ വി ഷഹീര്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍ കെ വി ഷാനവാസ്‌ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.