പേജുകള്‍‌

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

താലൂക്ക് ആശുപത്രിയില്‍ നിന്നും ചികില്‍സ നല്‍ കിയില്ല: ഏഴു വയസ്സുകാരന്‍ നഗരത്തില്‍ തളര്‍ന്നു വീണു


ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ നിന്നും ആവശ്യമായ ചികില്‍സ നല്‍കാതെ തിരിച്ചയച്ചതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരന്‍ നഗരത്തില്‍ തളര്‍ന്നു വീണു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട യുവാക്കള്‍ കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. ബ്ളാങ്ങാട് ഇരട്ടപ്പുഴ മുഹയുദ്ദീന്‍ പള്ളിക്കടുത്ത് ആച്ചി വീട്ടില്‍ സെയ്നുദ്ദീന്റെ മകന്‍ സനൂറിനാണ് താലൂക്ക് ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിച്ച് തിരിച്ചയച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ചാവക്കാട് ടൌണില്‍ വച്ചാണ് സംഭവം. ശക്തമായ പനിയെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ സനൂറിന് വയറിളക്കം അനുഭപ്പെട്ടു. എന്നാല്‍ ആവശ്യമായ ചികില്‍സ നല്‍കാതിരുന്ന ആശുപത്രി അധികൃതര്‍ ഇവിടെ ഡോക്ടറില്ലെന്നും കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോവാനും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചെങ്കിലും കുട്ടിക്ക് ചികില്‍സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. 

ഇതോടെ ആശുപത്രിയില്‍ നിന്നും സനൂറിനെയും കൂട്ടി നടന്ന് ചാവക്കാട്ട് സെന്ററിലെത്തി. ഇവിടെ എത്തിയതോടെ സനൂര്‍ ബോധരഹിതനാവുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട തിരുവത്ര ഉദയ കലാ കായിക വേദി പ്രവര്‍ത്തകര്‍ കുട്ടിയെ ഉടന്‍ തന്നെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിക്കുകയും ചികില്‍സ ലഭ്യമാക്കുകയുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.