ഗുരുവായൂര്‍: ആരോഗ്യശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഭവനനിര്‍മാണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം നല്‍കുന്ന നഗരസഭ ബജറ്റ് വൈസ് ചെയര്‍പഴ്സന്‍ രമണി പ്രേംനാഥ് അവതരിപ്പിച്ചു. 78,04,97,461രൂപ വരവും 65,68,43,597രൂപ ചെലവും 12,36,53,864രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് ചര്‍ച്ച നാളെ നടക്കും.
ഇഎംഎസ് ഭവന നിര്‍മാണ പദ്ധതിക്ക് 45 ലക്ഷം രൂപ, പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടി 32ലക്ഷം, ജിയുപി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 50ലക്ഷം രൂപ, കുടുംബശ്രീ വികസനത്തിന് 16 ലക്ഷം രൂപ എന്നിവ വകയിരുത്തി. നഗരസഭയുടെ ചൂല്‍പ്പുറത്തെ വാതക ശ്മശാനത്തില്‍ ഒരു മെഷീന്‍ കൂടി വാങ്ങുന്നതിന് 15ലക്ഷം രൂപയും ചൂള ഉപയോഗിച്ച് സംസ്കരിക്കുന്നതിന് മൂന്ന് ലക്ഷം രൂപയും സൌന്ദര്യവല്‍ക്കരണത്തിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.