ചാവക്കാട്: ബാങ്കുകള്‍ വഴിയുള്ള വിദ്യാഭ്യാസ വായ്പ വിതരണം സുതാര്യമാല്ലെന്ന ആക്ഷേപമുയരുന്നു. മാനേജര്‍മാരുടെ താല്‍പര്യമനുസരിച്ച് വായ്പ വിതരണം ചെയ്യുന്ന നടപടി അവസാനിപ്പിച്ച് പൊതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വായ്പ വിതരണം ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഏതെല്ലാം കോഴ്സുകള്‍ പഠിക്കാന്‍ വായ്പ നല്‍കണമെന്നും ഇതിന് എത്ര രൂപവരെ വായ്പ നല്‍കണമെന്നും ധനകാര്യ വകുപ്പും റിസര്‍വ് ബാങ്കും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരിച്ചടവിന്റെ സമയവും അതിന്റെ രീതികളും അധികൃതര്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പല ബാങ്കുകളും വിദ്യാഭ്യാസ വായ്പകള്‍ വിതരണം ചെയ്യുന്നത്. ഓരോ തരം വായ്പക്കും കോഴ്സുകള്‍ക്കും മാനേജരുടെ തീരുമാനത്തിനനുസരിച്ചാണ് പലയിടത്തും വായ്പകള്‍ വിതരണം ചെയ്യുന്നത്. ചില ബാങ്കുകളില്‍ ജനറല്‍ നഴ്സിംഗ് പഠനത്തിന് വായ്പ നല്‍കാറില്ല. എന്നാല്‍ മറ്റു ചില ബാങ്കുകള്‍ അത്തരം കോഴ്സുകള്‍ക്ക് വായ്പ അനുവദിക്കാറുണ്ട്. ചില മാനേജര്‍മാര്‍ ബി.—എസ്്.—സി നഴ്സിങിന് വായ്പ നല്‍കുമ്പോള്‍ മറ്റു ചിലര്‍ കോഴ്സ് ഫീസ് മാത്രമാണ് വായ്പ അനുവദിക്കുന്നത്.
ചില ബാങ്കില്‍ നിന്നും ഒരു വീട്ടിലെ മൂന്ന് കുട്ടിള്‍ക്ക് വരെ വിദ്യാഭ്യാസ വായ്പ നല്‍കാറുണ്ട്. എന്നാല്‍ മറ്റ് ചില ബാങ്കുകളില്‍ ഒരു കുട്ടിക്ക് പോലും വായ്പ നല്‍കാന്‍ വിഷമാണെന്നാണ് പറയുന്നത്.
ലോണ്‍ അനുവദിക്കുന്നതിന് ചില മാനേജര്‍മാര്‍ രക്ഷിതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പിയാണ് ആവശ്യപ്പെടുന്നത്. ചിലയിടങ്ങളില്‍ ഹോസ്റ്റല്‍ ഫീസിന്റെ തുക ആദ്യം തന്നെ നല്‍കുമ്പോള്‍ വേറെ ചിലയിടങ്ങളില്‍ ഹോസ്റ്റല്‍ ഫീസിന്റെ തുക ഓരോ മാസവുമാണ് നല്‍കുന്നത്. ഇത്തരം സമീപനം കുട്ടികളോടും രക്ഷിതാക്കളോടും കാണിക്കുന്ന അവഗണനയും ക്രൂരതയുമാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.