പേജുകള്‍‌

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

കുന്നംകുളത്തെ ഗതാഗത കുരുക്കിന് ഒരു പരിഹാര മാര്‍ഗം

കുന്നംകുളംത്ത് ഗതാഗത കുരുക്ക് പല രീതിയില് പല സ്ഥലങ്ങളിലയിട്ടാണ്. പഴയ ബസ് സ്റ്റാന്റ് പൂര്ണമായും തൃശൂര്, വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ബസുകള്‍ക്ക്‌ മാത്രമാക്കുക, ഇതില് കോഴിക്കോട്, പാലക്കാട് ഭാഗതു നിന്ന് ഗുരുവായൂരിലേക്കും  എറണാകുളത്തേക്കും ഉള്ള വാഹനങ്ങള്‍ക്ക് പ്രവേശിക്കാം

തൃശൂര്‍ റോഡില് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരുന്ന ഒരു വാഹനവും യാതൊരു കരണവശാലും പഴയ ടെലിഫോണ് എക്സ്ചേഞ്ച് സീനിയര് ഗ്രൌണ്ട് വഴി പോകാന് പാടുള്ളതല്ല (മലങ്കര ആശുപത്രിയിലക്കുള്ള അത്യാവശ്യ വാഹനം ഒഴികെ) ഇപ്പോഴും പല ബസുകളും ഈ വഴിയാണ്  സ്റ്റാന്‍ഡില്‍ പ്രവേഷികുന്നത്. കോഴിക്കോട് പട്ടാമ്പി പാലക്കാട് ഭഗത് നിന്ന് വരുന്ന വലിയ വാഹനങ്ങള്ക്ക് റോഡിന്റെ വീതികുരവ് മൂലം തടസ്സം നേരിടുന്നു.

ഈ റോഡിന്റെ ഇരു വശത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങലാണ് കൂടുതലും സൊകാര്യ വ്യക്ത്യകളുടെ സ്ഥലങ്ങള് വളരെ കുറച്ചു മാത്രമേ ഉള്ളു, ഇതു സര്ക്കാര്‍ ഏറ്റെടുത്തു ഈ വഴി പൂര്ണമായും രണ്ടു വരി ആക്കി വലിയ വളവുകള് ചെരുതകുക്ക, കുത്തനെ യുള്ള കയറ്റം കുറയ്ക്കുകയാണെങ്കില് കോഴിക്കോട് പട്ടാമ്പി പാലക്കാട് ഭഗത് നിന്ന് വരുന്ന വലിയ വാഹനങ്ങള്ക്ക് തടസം കൂടാതെ തൃശൂര് റോഡില് പ്രവേശിക്കാം

പഴയ സ്റ്റാന്‍ഡില്‍ ഒഴിവ് വരുന്ന സ്ഥലത്ത്‌ കെ എസ് ആര്‍ ടി സി തൃശൂര്, വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ബസു കള്ക്ക് സ്ഥലം നല്കുക

തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസുകള് മാത്രം ജവഹര് സ്റ്റേഡിയം വഴി ഗുരുവായൂര് റോഡില് പ്രവേശിച്ചു തിരിച്ചു തൃശൂര്, വടക്കാഞ്ചേരി ഭാഗത്തേക്ക് പോകണ്ട ബസുകള് പഴയ സ്റ്റാന്ഡി ലേക്കും കോഴിക്കോട് കുറ്റിപുറം പാലക്കാട് ബഗതക്ക് ഉള്ള ബസുകള് പുതിയ സ്റ്റാന്ഡിലേക്കും പ്രവേശിക്കുക

തൃശൂര് നിന്നുള്ള വലിയ ചരക്കു വാഹനങ്ങള് മധുരകുളം റോഡ് വഴി ഗുരുവായൂര് റോഡില് ചേര്ന്ന് ഗുരുവായൂര് ഭാഗതക്ക് പോകേണ്ടവ അങ്ങോട്ടും കോഴിക്കോട് പാലക്കാട് ഭാഗത്തേക്കുള്ളവ പുതിയ സ്റ്റാന്റ് വഴി കോഴിക്കോട് പാലക്കാട് റോഡിലേക് പ്രവേശിക്കുക. ഇതില് സ്റ്റാന്ഡില് നിന്ന് കോഴിക്കോട് റോഡ് വരെയുള്ള റോഡ് പൂര്ണമായും രണ്ടു വരി ആക്കി വലിയ വളവുകള് ചെറുതാക്കുക. കുത്തനെയുള്ള കയറ്റം കുറയ്ക്കുക ഇതു സുഗമമായ യാത്രക്ക് വഴിയൊരുക്കും.

പുതിയ സ്റ്റാന്ഡില്  കെ എസ് ആര്‍ ടി സി പ്രൈവറ്റ് ഗുരുവായൂര്, കോഴിക്കോട്, കുറ്റിപുറം, പാലക്കാട്, അഞ്ഞൂര്, ആല്ത്തറ, പഴഞ്ഞി, കട്ടകാമ്പല് മാത്രമാക്കുക.

ഓട്ടോറിക്ഷകളുടെ എണ്ണം ഒരു പാര്‍ക്കില്‍ ഒരു കൃത്യമായ എണ്ണം നിശ്ചയിക്കുക, ടൌണില്‍ ഇരുചക്ര വാഹനങ്ങള്, ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങ് അഴിച്ചയില് ഇരു വശത്തേക്കുമായി മാറ്റുക ഇതു വ്യാപാരികള്ക്കു ഏറെ ഗുണം ചെയ്യും.  എം ജി ഷോപ്പിങ്ങ് കോംപ്ലക്സ് വഴി പഴയ സ്റ്റാന്ഡില നിന്ന് പുതിയ സ്റ്റാന്ഡി ലേക്കുള്ള വഴി യാത്ര യോഘ്യമാക്കുക, ഇതെല്ലാം കുന്നംകുളം ടൌണിലെ  തിരക്ക് നിയന്ത്രിക്കനാകും

അതുപോലെ കേച്ചേരി ബൈപാസ് ഉപയോഗം കൂട്ടുക. ഇതു കോഴിക്കോട്, കുറ്റിപുറം, പാലക്കാട് ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്ക്ക് ഗുണം ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.