പാവറട്ടി: പാടൂരില്‍ വീടിന്റെ ജനല്‍ വഴി മുപ്പതിനായിരം രൂപ കവര്‍ന്നു. പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളിനടുത്ത് ഏറച്ചം വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ നിന്നാണ് പണം കവര്‍ന്നത്.
വീടിനുള്ളിലെ മുറിയില്‍ തൂക്കിയിട്ടിരുന്ന ഹാന്‍ഡ് ബാഗില്‍ നിന്നാണ് പണം കവര്‍ന്നിട്ടുള്ള്. ജനല്‍ അടച്ചിരുന്നെങ്കിലും കുറ്റിയിട്ടിരുന്നില്ല.
പണം കവര്‍ന്ന ശേഷം ബാഗ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്െടത്തി. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്തിട്ടുണ്ട്.
തൊട്ടടുത്ത രായംമരക്കാര്‍ വീട്ടില്‍ കുമ്പളത്ത് വീട്ടില്‍ അന്‍വര്‍ഷായുടെ വീടിന്റെ ജനല്‍ തുറന്ന് വാച്ചും കണ്ണടയും മോഷ്ടിച്ചിട്ടുണ്ട്. പാവറട്ടി പോലിസില്‍ പരാതി നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.