പേജുകള്‍‌

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

മണലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാനെ ഉടന്‍ മാറ്റണമെന്ന് കോണ്‍ഗ്രസ്


പൂവത്തൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എല്‍.സെബാസ്റ്റ്യനെ തല്‍സ്ഥാനത്തുനിന്നും ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃയോഗം പരാതി നല്കി.

കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ്-എം സംഘടിപ്പിച്ച സംസ്ഥാന ബജറ്റ് വിശദീകരണയോഗത്തില്‍ പി.എ.മാധവന്‍ എംഎല്‍എക്ക് എതിരെ എ.എല്‍.സെബാസ്റ്യന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. 

ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നാണ് എ.എല്‍.സെബാസ്റ്റ്യനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന, ജില്ലാ സമിതികള്‍ക്ക് പരാതി നല്കാന്‍ തീരുമാനിച്ചത്. 

യുഡിഎഫ് ചെയര്‍മാന്‍ നിയോജകമണ്ഡലത്തില്‍ ബഹിഷ്കരിക്കാനും തീരുമാനിച്ചു. യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയും ഈ തീരുമാനങ്ങള്‍ക്കുണ്െടന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാവറട്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡന്റ് വി.വേണുഗോപാല്‍, മണലൂര്‍ മണ്ഡലം പ്രസിഡന്റ് പി.കെ.രാജന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പോള്‍ ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.