പേജുകള്‍‌

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പുണ്യമാസങ്ങളെ വരവേറ്റ് സ്കൂളില്‍ ഖുര്‍ആന്‍-രാമായണ പാരായണം


ചാവക്കാട്: ഹൈന്ദവ-മുസ്ലിം പുണ്യ മാസങ്ങളെ വരവേറ്റ് സ്കൂളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണവും രാമായണ പാരായണവും. മണത്തല ബി.ബി.എ.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് വേറിട്ട പരിപാടിയിലൂടെ വ്യത്യസ്തരായത്. സ്കൂളിലെ മുസ്ലിം വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ ഹൈെന്ദവ വിദ്യാര്‍ഥികള്‍ രാമയണം വായിച്ചു.


ഹെഡ്മിസ്ട്രസ് ടി പി സര്‍ഫുന്നീസ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ റാഫി നീലങ്കാവില്‍, പി വി സലാം, റബുവ, കെ ജെ മെജോ, ഹെല്‍നാ ലോറന്‍സ്, ജൂഡി ഇഗ്നേഷ്യസ്, എം പ്രിയ സംസാരിച്ചു.

വിദ്യാര്‍ഥികളായ കെ എസ് സുല്‍ത്താന, പി എം ഫൈസല്‍, കെ ജെ ശ്രീജിത്ത്, എ എം മനീഷ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.