പാവറട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവും പാവറട്ടി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറുമായ എം കെ അനില്‍കുമാറിന്റെ ഭാര്യാവീടിനു നേരെ ആക്രമണം. വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമിസംഘം തല്ലിത്തകര്‍ത്തു.
പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ചതിനുശേഷമാമ് ആക്രമണം നടത്തിയത്. മരുതയൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പനയ്ക്കല്‍ വാസുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.
വാസുവിന്റെ മകളും മുന്‍ പഞ്ചായത്ത് മെമ്പറുമായ സിന്ധുവാണ് അനില്‍കുമാറിന്റെ ഭാര്യ. ചൊവ്വാഴ്ച അനില്‍ സഞ്ചരിച്ചിരുന്ന കാറിനു കുറുകെയായി വച്ചിരുന്ന രണ്ട് സൈക്കിളുകളെ ചൊല്ലി കാളാനി ക്ഷേത്രത്തിനു സമീപം രണ്ടു സംഘപരിവാര്‍ പ്രവര്‍ത്തകരുമായി വാക്കേറ്റം നടന്നിരുന്നു. രാത്രി എട്ടിന് നടന്ന ഈ തര്‍ക്കത്തിന്റെ പിന്തുടര്‍ച്ചയാണ് ഈ അക്രമമെന്ന് കരുതുന്നതായി അനില്‍ പറഞ്ഞു. അനില്‍കുമാറും ഭാര്യ സിന്ധുവും ബി.ജെ.പിയുടെ ഉയര്‍ന്ന നേതാക്കളായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് അനില്‍കുമാര്‍ ആരോപിച്ചു. പാവറട്ടി എസ്.ഐ. പി വി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.